പൈലറ്റുമാര്‍ പരിശീലനം സിദ്ധിച്ചവര്‍ -എയര്‍ ഇന്ത്യ
Posted on: 25 May 2010
തിരുവനന്തപുരം: മംഗലാപുരം അപകടത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അറിയിച്ചു. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയിലെ എന്‍ജിനീയര്‍മാരും പൈലറ്റുമാരും മറ്റ് സാങ്കേതിക വിദഗ്ദ്ധരും പൂര്‍ണമായും പരിശീലനം സിദ്ധിച്ചവരാണ്. അടിസ്ഥാനസൗകര്യം, സേവനം തുടങ്ങിയ കാര്യങ്ങളില്‍ എയര്‍ഇന്ത്യയുടെ പൂര്‍ണപിന്തുണ എയര്‍ ഇന്ത്യാ എക്സ്പ്രസിനുണ്ട്.
നാഷണല്‍ ഏവിയേഷന്‍ കമ്പനി ഇന്ത്യാ ലിമിറ്റഡി(എന്‍.എ.സി.ഐ.എല്‍) ന്റെ ഉപകമ്പനിയായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന് സ്വതന്ത്ര എയര്‍ ഓപ്പറേറ്റര്‍ പെര്‍മിറ്റ് ഉണ്ട്. അതുകൊണ്ട് എയര്‍ ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണ ഏജന്‍സികള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുകയും പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിപ്പില്‍ പറയുന്നു.