വിമാനാപകടം: നഷ്ടപരിഹാരം ലഭിക്കാന്‍ ആറു സെന്ററുകള്‍
Posted on: 25 May 2010
മുംബൈ: മംഗലാപുരം വിമാനാ പകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം വേഗത്തില്‍ ലഭിക്കുന്നതിനായി എയര്‍ ഇന്ത്യ രാജ്യത്ത് ആറു സെന്ററുകള്‍ ആരംഭിക്കും. മുംബൈ, കോഴിക്കോട്, ഡല്‍ഹി, ദുബായ്, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിലാണ് സെന്ററുകളെന്ന് എയര്‍ ഇന്ത്യ എമര്‍ജന്‍സി റെസ്‌പോണ്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഹര്‍പ്രീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
വിമാനാപകടത്തില്‍ മരിച്ച പ്രായപൂര്‍ത്തിയായവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതവും12 വയസ്സില്‍ താഴെയുള്ളവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപവീതവും ഇടക്കാല നഷ്ടപരിഹാരം നല്കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്.