വിമാനാപകടം: മരിച്ചത് 52 മലയാളികള്‍
Posted on: 25 May 2010

മംഗലാപുരം: ബജ്‌പെ വിമാന ദുരന്തത്തില്‍ 52 മലയാളികള്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ ആരൊക്കെയാണെന്ന് ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ. കൃത്രിമ പാസ്‌പോര്‍ട്ടില്‍ യാത്രചെയ്തതിനാലാണ് പലരേയും തിരിച്ചറിയാനാവാത്തതെന്നും അഭ്യൂഹമുണ്ട്. ഡി.എന്‍.എ. ഫലം വന്നശേഷം ഇത്തരം സാധ്യത അന്വേഷിക്കാമെന്ന നിലപാടിലാണ് അധികൃതര്‍.
മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയില്‍ മരിച്ച കുഞ്ചത്തൂര്‍ തുമ്മിനാഡ് നാരായണന്റെ മകന്‍ യോഗേഷ് (27), ഉപ്പള ഗേറ്റിനടുത്ത് അസീസ് മന്‍സിലില്‍ മായിന്‍കുഞ്ഞിയുടെ മകന്‍ അബ്ദുള്‍ അസീസ് അഞ്ചിക്കട്ട (40), ഉപ്പള ബപ്പായിത്തൊട്ടിയിലെ അബ്ദുള്ളയുടെ മകന്‍ ബഷീര്‍ (36), ബപ്പായിത്തൊട്ടി അബ്ബാസിന്റെ മകന്‍ സിദ്ദിഖ് (33) എന്നീ നാലുപേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാത്തത്.
ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ച മൈലാട്ടി അപ്പണ്ണയുടെ മകന്‍ സുകുമാരന്‍ (35), ആറാട്ടുകടവ് മൊയ്തുവിന്റെ മകന്‍ ബഷീര്‍ (42), കീഴൂര്‍ കടപ്പുറത്തെ വിജയന്റെ മകന്‍ ഉമേഷ് എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.
വിമാനാപകടം: മരിച്ചവരില്‍ തിരിച്ചറിഞ്ഞ മലയാളികള്‍
മംഗലാപുരം: ബജ്‌പെ വിമാന ദുരന്തത്തില്‍ മരിച്ച 52 മലയാളികളില്‍ മൃതദേഹം തിരിച്ചറിഞ്ഞവരുടെ പേരുവിവരം ചുവടെ.
(എട്ട് മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിയാന്‍ ബാക്കി)
മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയില്‍ മരിച്ച അഞ്ചുപേരില്‍ ഉദ്യാവര്‍ പത്താം മൈലിലെ മുഹമ്മദിന്റെ മകന്‍ കെ.എം.അബ്ദുള്ള (52)യെ മാത്രമാണ് തിരിച്ചറിഞ്ഞത്.
ആരിക്കാടി കടവത്ത് സലാമിന്റെ മകന്‍ മുഹമ്മദ് റാഫി (25), ആരിക്കാടി കടവത്തെ മുഹമ്മദിന്റെ മകന്‍ അബ്ദുള്ള (65), മൊഗ്രാല്‍ കൊപ്പലിലെ അബൂബക്കറിന്റെ മകന്‍ അബ്ദുള്‍ ആരിഫ് (33) എന്നിവരാണ് കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ചവരുടെ പട്ടികയില്‍.
കാസര്‍കോട് സ്റ്റേഷന്‍ പരിധിയിലുള്ളവരുടെ പട്ടികയിലാണ് കൂടുതല്‍ ആളുകള്‍-12 പേര്‍.
എരുതുംകടവ് കല്ലക്കട്ടി മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ നാസര്‍, കസബ ബീച്ചിലെ നാരായണന്റെ മകന്‍ സോമന്‍, നെല്ലിക്കുന്ന് മൊയ്തീന്റെ മകന്‍ സിദ്ദിഖ് സുലൈമാന്‍, പള്ളം റഹ്മത്ത് മന്‍സിലില്‍ ഫാത്തിമ മെസ്സിന്‍, മകള്‍ റുഷാന ബര്‍ഫത്ത്, വിദ്യാനഗറിലെ അഷ്‌റഫിന്റെ ഭാര്യ നസീമ, എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ തളങ്കര (45), കസബ കടപ്പുറം ദീപ നിവാസില്‍ ബാബുവിന്റെ മകന്‍ പ്രദീപ്കുമാര്‍ (27), കാസര്‍കോട് ബീരാന്‍ മൊയ്തീനിന്റെ മകന്‍ ഷമീര്‍ (28), ചട്ടഞ്ചാല്‍ പെരുമ്പളയിലെ അബ്ദുള്ളയുടെ മകന്‍ അന്‍വര്‍ സാദിഖ്, കുന്നില്‍ കെ.കെ.റോഡിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് അഷ്‌റഫ്, പെരുമ്പള പി.കെ.മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അബ്ദുള്‍ ഹക്കീം എന്നിവരാണിവര്‍.
കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുശാല്‍നഗറിലെ കുഞ്ഞിരാമന്റെ മകന്‍ വിജേഷും ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിന് സമീപം പാറക്കാട്ട് വീട്ടില്‍ അബ്ദുള്‍ഖാദിന്റെ മകന്‍ കമ്മാടം കുഞ്ഞബ്ദുള്ളയും പടന്നക്കാട് കരുവളത്തെ മണപ്പള്ളി ജോണിന്റെ മകന്‍ റിജു (38)വുമാണുള്ളത്.
പാണത്തൂര്‍ പള്ളിയാന്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ കുഞ്ഞബ്ദുള്ള ഹാജി (59), മാനടുക്കം ദീപ നിവാസിലെ ബാബുവിന്റെ മകന്‍ പ്രദീപ്കുമാര്‍ (25) എന്നീ രണ്ട് പേര്‍ രാജപുരം സ്റ്റേഷന്‍ പരിധിയിലും പേരോല്‍ രശ്മി നിവാസിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ ടി.ടി.വി.ഭാസ്‌കരന്‍ (70), ഭാര്യ കോമളവല്ലി (60), ആനച്ചാല്‍ കുഞ്ഞിരാമന്റെ മകന്‍ അജേഷ് (23) എന്നിവര്‍ നീലേശ്വരം സ്റ്റേഷന്‍ പരിധിയിലും പെടുന്നു.
ബദിയടുക്ക സ്റ്റേഷന്‍ പരിധിയില്‍ മുഗു ഉപ്പിനയിലെ മൊയ്തുവിന്റെ മകന്‍ ഹമീദ് പൂക്കയം (41), ബേഡകം സ്റ്റേഷന്‍ പരിധിയില്‍ കുട്ട്യന്റെ മകന്‍ എന്‍.എം.ഭരതന്‍ (39), ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ കാറഡുക്ക ശേഖരന്‍ നായരുടെ മകന്‍ വിപിന്‍ (25), മൂളിയാര്‍ അമ്മംകോട് അബ്ദുള്‍ഖാദറിന്റെ മകന്‍ മുഹമ്മദ് ഷാഫി എന്നിവരുള്‍പ്പെടുന്നു.
ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ 11 പേരാണ്. ഇതില്‍ എട്ടുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ആയംപാറ കുഞ്ഞമ്പുവിന്റെ മകന്‍ പുലിക്കോടന്‍ രാജന്‍ (25), പെരിയാട്ടടുക്കം കുഞ്ഞിക്കണ്ണന്‍ നായരുടെ മകന്‍ ഗംഗാധരന്‍ നായര്‍, മൈലാട്ടി ബാരയിലെ കുഞ്ഞിരാമന്റെ മകന്‍ ചാത്തുട്ടി, ബാര അമ്മാളുവമ്മയുടെ മകന്‍ ബലാകൃഷ്ണന്‍ നായര്‍ (48), ഉദുമ കുണ്ടടുക്കത്തെ മുഹമ്മദിന്റെ മകന്‍ മാഹിന്‍ (55), ഉദുമ ബേവുരിയിലെ കല്ലിങ്കല്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് അസ്‌ലം (31), മേല്‍പ്പറമ്പ് മുഹമ്മദ്കുഞ്ഞിയുടെ മകന്‍ ഹസ്സന്‍, പെരിയ വെള്ളിക്കോത്തെ രാജന്‍ എന്നിവരാണിവര്‍. ഇവര്‍ക്കൊപ്പം കണ്ണൂര്‍ ജില്ലയില്‍നിന്ന് സമദും മരിച്ചവരുടെ പട്ടികയിലുണ്ട്.
കുമ്പള ആരിക്കാടി പുജൂരിലെ അബ്ദുള്‍ റഹ്മാന്റെയും ആസ്യയുടെയും മകള്‍ മൈമൂന, മക്കളായ അഷാസ്, അകേഷ് എന്നിവരും മലയാളികളുടെ പട്ടികയില്‍ പെടേണ്ടവരാണ്. ഉള്ളാള്‍ സ്വദേശി അഷ്‌റഫ് വിവാഹംചെയ്തശേഷം കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഗള്‍ഫിലാണ്.