അവസാനനിമിഷം ജോലിക്കെത്തി; അലി ഓര്‍മയായി
Posted on: 24 May 2010

രാജിവെച്ചെങ്കിലും നോട്ടീസ് കാലം കഴിയുംവരെ എയര്‍ഇന്ത്യയില്‍ തുടരുകയായിരുന്നു അലി. മംഗലാപുരം വിമാനത്താവളത്തില്‍ തങ്ങിയ അദ്ദേഹത്തോട് അവസാന നിമിഷമാണ് മംഗലാപുരം- ദുബായ് വിമാനത്തില്‍ ജോലിക്കെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. സഹപ്രവര്‍ത്തകരിലൊരാള്‍ക്ക് ജോലിക്കെത്താന്‍ കഴിയാത്തതിനാല്‍ അലിയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഇരുപത്തിനാലുകാരനായ അലി ഭോപ്പാല്‍ സ്വദേശിയാണ്. 2008-ലാണ് എയര്‍ഇന്ത്യയില്‍ ഫൈ്‌ളറ്റ് സ്റ്റ്യുവാഡായി ചേര്‍ന്നത്. ഈ മാസം 19-നാണ് അവസാനമായി അലി വീട്ടിലെത്തിയത്.
വിമാനാപകടസമയത്ത് ഡല്‍ഹിയിലായിരുന്ന അലിയുടെ പിതാവ് മുഹമ്മദ് ഷവര്‍ അലി മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മംഗലാപുരത്തേക്ക് തിരിച്ചു.