അന്വേഷണത്തില്‍ സഹായിക്കാന്‍ യു.എസ്. സംഘവും
Posted on: 24 May 2010
വാഷിങ്ടണ്‍: മംഗലാപുരത്തെ വിമാനദുരന്തം അന്വേഷിക്കുന്ന ഇന്ത്യന്‍ വ്യോമയാന അധികൃതരെ സഹായിക്കാന്‍ യു.എസ്. വിദഗ്ധ സംഘമെത്തും. യു.എസ്. വിമാനക്കമ്പനിയായ ബോയിങ്ങിലെ ഉദ്യോഗസ്ഥരുള്‍പ്പെട്ട വ്യോമഗതാഗത വിദഗ്ധരാണ് സംഘത്തിലുണ്ടാവുക. ചൊവ്വാഴ്ച രാവിലെ ഇവര്‍ മംഗലാപുരത്തെത്തുമെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ചാണ് യു.എസ്. ദേശീയ ഗതാഗതസുരക്ഷാ ബോര്‍ഡ് (എന്‍.ടി.എസ്.ബി.) അന്വേഷകരെ അയയ്ക്കുന്നത്. മുതിര്‍ന്ന വ്യോമസുരക്ഷാ അന്വേഷകന്‍ ജോ സെഡറാണ് സംഘത്തലവന്‍. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് മംഗലാപുരം അപകടത്തിന്റെ അന്വേഷണച്ചുമതല.