Mathrubhumi Logo

അവകാശത്തര്‍ക്കം: 22 മൃതദേഹങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക്

Posted on: 24 May 2010

മംഗലാപുരം: തിരിച്ചറിയല്‍ അടയാളങ്ങള്‍ അവശേഷിച്ചിട്ടില്ലാത്ത മൃതദേഹങ്ങളുടെ മേല്‍ അവകാശത്തര്‍ക്കം. ബന്ധുക്കള്‍ ഏറ്റുവാങ്ങി കൊണ്ടുപോയ മൃതദേഹം തര്‍ക്കംമൂലം തിരിച്ചു കൊണ്ടുവരേണ്ടിവന്നു. ഇതത്തേുടര്‍ന്ന് തിരിച്ചറിയാന്‍ ബാക്കിയുള്ള 22 മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു.

ദക്ഷിണ കന്നഡയിലെ ലോബോ കുടുംബം ഏറ്റുവാങ്ങി കൊണ്ടുപോയ മൃതദേഹം കാസര്‍കോട് കീഴൂര്‍ കടപ്പുറത്തെ ഉമേഷിന്‍േറതാണെന്ന് സഹോദരങ്ങള്‍ പറഞ്ഞതിനെത്തുടര്‍ന്ന് മൃതദേഹം തിരികെ വെന്‍ലോക് ആസ്​പത്രയില്‍ എത്തിച്ചു. ഇരുവിഭാഗവും തങ്ങളുടെതായ തെളിവുകള്‍ നിരത്തി അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ മൃതദേഹത്തിനുമേല്‍ മൂന്ന് കുടുംബങ്ങള്‍കൂടി അവകാശമുന്നയിച്ചിട്ടുണ്ട്.

മരിച്ച കാസര്‍കോട് സ്വദേശി റിജു ജോണിന്റെയും പെയിനാച്ചിയിലെ സുകുമാരന്റെയും ബന്ധുക്കള്‍ തമ്മിലാണ് മറ്റൊരു തര്‍ക്കം. റിജു ജോണിന്റെ പല്ലിന് റൂട്ട്കനാല്‍ ചികിത്സ കഴിഞ്ഞതിന്റെ അടയാളങ്ങള്‍ ദന്തരോഗ വിദഗ്ദ്ധനെ വരുത്തി ഉറപ്പ് വരുത്തിയ ബന്ധുക്കള്‍ റിജു ധരിച്ച ഷൂസും തങ്ങളുടെ വാദത്തിന് ആധാരമായി പറയുന്നു. എന്നാല്‍ ഉറച്ച നിലപാടിലാണ് സുകുമാരന്റെ ബന്ധുക്കള്‍.

ബേക്കല്‍ സ്വദേശി അബ്ദുള്‍ബഷീറിന്റെ ബന്ധുക്കളും ദക്ഷിണ കന്നഡയിലെ ഡിസൂസയുടെ കുടുംബാംഗങ്ങളും തമ്മിലും തര്‍ക്കമുണ്ട്. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ജില്ലാഭരണകൂടം അടിയന്തരയോഗം ചേര്‍ന്നു. തിരിച്ചറിയാന്‍ ബാക്കിയുള്ള 22 പേരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചു. കാസര്‍കോട് ജില്ലാകളക്ടര്‍ ആനന്ദ് സിങ്ങും യോഗത്തില്‍ പങ്കെടുത്തു.

മൃതദേഹം തിരിച്ചറിയാന്‍ ഞായറാഴ്ച രാത്രി വീണ്ടും അവസരം നല്‍കി. എന്നാല്‍ തര്‍ക്കം തുടര്‍ന്ന സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. പരിശോധനാ ഫലം പുറത്തുവരുന്നതുവരെ മൃതദേഹം മോര്‍ച്ചറികളില്‍ സൂക്ഷിക്കും. ഫലംവരാന്‍ 10 ദിവസംവരെ എടുത്തേക്കും.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »

videos and photos

photo gallery 1 photo gallery 2 photo gallery 3 Survivors of air crash video Manglore Plane crash video 1 Manglore Plane crash video 2 Plane crash mangalapuram hospital visuals .......................................................................

.......................................................................

Discuss