എയര്‍ ഇന്ത്യ പത്തുലക്ഷം രൂപ സഹായം നല്‍കും; കേരളം മൂന്ന് ലക്ഷം
Posted on: 24 May 2010
മംഗലാപുരം: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇടക്കാല ധനസഹായം അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 12 വയസ്സില്‍ കൂടുതലുള്ളവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതവും 12ല്‍ താഴെ പ്രായമുള്ള കുട്ടികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതവുമാണ് ധനസഹായം നല്കുക. എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ജാദവ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേരള സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും.
'മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള എയര്‍ ഇന്ത്യയുടെ ധനസഹായം ഉടന്‍ നല്കും. ഇക്കാര്യത്തില്‍ റിലയന്‍സ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുന്നുണ്ട്'- ചെയര്‍മാന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം വീതമായിരിക്കും ധനസഹായം. പ്രധാനമന്ത്രിയും കര്‍ണാടക സര്‍ക്കാറും പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് എയര്‍ ഇന്ത്യയുടെ ധനസഹായം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതമാണ് പ്രധാനമന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയും ധനസഹായം പ്രഖ്യാപിച്ചത്.
അതേസമയം, വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1,60,000 ഡോളര്‍ (ഏകദേശം 72 ലക്ഷം രൂപ) ധനസഹായം നല്കുമെന്ന് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ വ്യോമസഞ്ചാരം സംബന്ധിച്ച മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ ഉടമ്പടിയും വ്യോമഗതാഗതഭേദഗതി നിയമവും അനുസരിച്ചാണിത്.