'ഏതാ എന്റെ അച്ഛന്‍?'
Posted on: 24 May 2010

വെള്ളരിക്കുണ്ട്: വെള്ളമുണ്ട് പുതപ്പിച്ച് പൂമാലകള്‍ ചാര്‍ത്തി രണ്ട് പെട്ടികളിലായി കിടത്തിയ മൃതദേഹങ്ങള്‍ നോക്കി മൂന്നുവയസ്സുകാരി ദിയാമോള്‍ ചോദിച്ചു -ഏതാ എന്റെ അച്ഛന്‍? വിമാനാപകടത്തില്‍പ്പെട്ട പരപ്പ ക്ലായിക്കോട്ടെ പ്രഭാകരന്റെയും സഹോദരന്‍ കുഞ്ഞികൃഷ്ണന്റെയും സംസ്‌കാരച്ചടങ്ങുകള്‍ കണ്ണീരണിയിക്കുന്ന കാഴ്ചയായി.
വീട്ടിനകത്ത് അമ്മ സിന്ധു കരഞ്ഞുതളര്‍ന്ന് വീണു കിടക്കുമ്പോഴും വീട്ടുമുറ്റത്ത് കളിച്ചു രസിക്കുകയായിരുന്നു കുഞ്ഞികൃഷ്ണന്റെ മക്കളായ ആറു വയസ്സുകാരന്‍ പ്രണവും മൂന്നുവയസ്സുള്ള ദിയാമോളും.