ജോലിഭാരം അധികമാകുന്നു; പൈലറ്റുമാരുടെ അബദ്ധങ്ങളും
Posted on: 24 May 2010
* അപകടത്തില്‍പ്പെട്ട പൈലറ്റിന്റെ ഡ്യൂട്ടി പത്തു മണിക്കൂര്‍ നീണ്ടു
ന്യൂഡല്‍ഹി: വിമാനാപകടങ്ങളില്‍ 78 ശതമാനവും മനുഷ്യസഹജമായ തെറ്റുകള്‍കൊണ്ടാണ് വരുന്നതെന്ന ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ തന്നെ പറയുന്നു. വിമാനയാത്രയ്ക്കിടെ മിക്കവാറും പൈലറ്റുമാര്‍ ഉറക്കത്തെക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്. അത്രയ്ക്കധികമാണ് പൈലറ്റുമാരുടെ ജോലിഭാരം -അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. പൈലറ്റുമാരുടെ ജോലിസമയം നിശ്ചയിച്ചതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ആഭ്യന്തര വിമാനസര്‍വീസ് ഇത്രയധികം ഉണ്ടായിരുന്നിട്ടില്ലാത്ത 1992-ല്‍ തയ്യാറാക്കിയ സമയക്രമം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. എയര്‍ ഇന്ത്യയ്ക്ക് പ്രൊഫഷണല്‍ മാനേജ്‌മെന്റിന്റെ കുറവുണ്ടെന്നും പൈലറ്റ്‌സ് അസോസിയേഷന്‍ പറയുന്നു. ഇക്കാലയളവിനിടയില്‍ സുരക്ഷ അടിയറവെക്കേണ്ട പല സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ശനിയാഴ്ച അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം തലേന്ന് വൈകിട്ട് എട്ടുമണിയോടെ മംഗലാപുരം വിട്ട് നാലുമണിക്കൂറിലധികം പറന്നാണ് ദുബായില്‍ എത്തിയത്. ഉടനെ തന്നെ സ്ഥിരംസുരക്ഷാ പരിശോധനകള്‍, ഇന്ധന പരിശോധന, കാലാവസ്ഥാസുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയവ തീരുമ്പോഴേക്കും തിരിച്ചുള്ള യാത്രയ്ക്ക് ആളുകള്‍ കയറിയിട്ടുണ്ട്. തിരിച്ച് മംഗലാപുരത്തെത്തിയപ്പോഴേക്കും പൈലറ്റിന്റെ ജോലിസമയം പത്തുമണിക്കൂര്‍ പിന്നിട്ടിരുന്നു. അതും പൂര്‍ണമായും രാത്രിയില്‍. ഇത്തരം സമയക്രമം നിലവിലെ നിയമം ലംഘിക്കുന്നതല്ല. പക്ഷേ, ഇത് കനത്ത ക്ഷീണമാണുണ്ടാക്കുന്നതെന്നാണ് പൈലറ്റുമാര്‍ പറയുന്നത്. അപകടകരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും- അവര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യോമയാന മന്ത്രാലയ നിയമമനുസരിച്ച് ഒന്‍പത് മണിക്കൂറിലേറെ ഒറ്റ ഘട്ടത്തില്‍ പറക്കുകയാണെങ്കില്‍ മാത്രമേ രണ്ടാമതൊരു പൈലറ്റിന്റെ സഹായം ഉണ്ടാകൂ. അഥവാ, ഒന്‍പത് മണിക്കൂറിലേറെ യാത്രയുണ്ടെങ്കില്‍പോലും രണ്ട് ഘട്ടമായാണ് പറക്കുന്നതെങ്കില്‍ ഒറ്റയ്ക്കുതന്നെ ജോലിചെയ്യേണ്ടി വരും. മംഗലാപുരത്തെ ടേബിള്‍ ടോപ് റണ്‍വേയില്‍ ബോയിങ് 737 പോലുള്ള വിമാനം പറന്നിറങ്ങണമെങ്കില്‍ അതിജാഗ്രത ആവശ്യമാണ്.
ഗള്‍ഫ് മേഖലയില്‍ സര്‍വീസ് നടത്തുന്ന മിക്കവാറും വിമാനക്കമ്പനികള്‍ ചെലവുചുരുക്കലിന്റെ ഭാഗമായി ഈയിടെ പെട്ടെന്ന് തിരിച്ചെത്തുന്ന സര്‍വീസുകളാണ് നടത്തുന്നത്. മുംബൈ-അബുദാബി, മുംബൈ-ദുബായ്, ചെന്നൈ-കോലാലംപൂര്‍ തുടങ്ങിയ മേഖലകള്‍ ഇതില്‍ പെടുന്നു. പകല്‍സമയത്തുള്ള ഇത്തരം സര്‍വീസ് പ്രശ്‌നമില്ലെന്നാണ് പൈലറ്റുമാര്‍ പറയുന്നത്. എന്നാല്‍ രാത്രി തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുമ്പോള്‍ ശരീരത്തിന്റെ സമയക്രമം തെറ്റുകയും ഇത് അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.