Mathrubhumi Logo

ബ്ലാക്ക് ബോക്‌സ് വിശകലനത്തിന് മാസങ്ങളെടുക്കും

Posted on: 24 May 2010

മംഗലാപുരം: രാജ്യത്തെ പിടിച്ചുകുലുക്കിയ മംഗലാപുരം വിമാനദുരന്തത്തില്‍ നിര്‍ണായകതെളിവ് നല്‍കാന്‍ കഴിയുന്ന ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടസ്ഥലത്ത് തിരച്ചില്‍ നടത്തിയ ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍) അന്വേഷകര്‍ ഞായറാഴ്ചയാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്.

ഇത് തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തിച്ച് ഡി.ജി.സി.എ.യുടെ വ്യോമസുരക്ഷാ ഡയറക്ടറേറ്റ് പരിശോധിക്കുമെന്ന് വ്യോമയാന മന്ത്രാലയം അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ പൂര്‍ണമായും വിശകലനം ചെയ്യാന്‍ രണ്ടോ മൂന്നോ മാസമെടുത്തേക്കും. വിമാനത്തിലെ കോക്പിറ്റിന്റെ വാല്‍വ് കണ്ടെടുക്കാനായതും നിര്‍ണായകമാകും.

തിരിച്ചറിയാനുള്ള 22 മൃതദേഹങ്ങളുടെ ഡി.എന്‍.എ. പരിശോധനയ്ക്കായി ഹൈദരാബാദില്‍നിന്ന് ഡോ. മധുസൂദന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മംഗലാപുരത്തെത്തി. ഡി.എന്‍.എ. പരിശോധന നടത്തി മൃതദേഹം തിരിച്ചറിയാന്‍ കുറഞ്ഞത് ഒരാഴ്ചയിലേറെ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക് സര്‍ക്കാര്‍ ആസ്​പത്രിയില്‍ ഞായറാഴ്ചയും ബന്ധുക്കളെ തിരയുന്നവരുടെ തിരക്കായിരുന്നു.

ശനിയാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സ് വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച് കത്തി 158 പേരാണ് മരിച്ചത്.

ബ്ലാക്ക് ബോക്‌സിന്റെ ഭാഗമായുള്ള കോക്പിറ്റ് വോയ്‌സ് റെക്കോഡറും (സി.വി.ആര്‍.), ഡിജിറ്റല്‍ ഫൈ്‌ളറ്റ് ഡാറ്റ അക്വിസിഷന്‍ യൂണിറ്റുമാണ് (ഡി.എഫ്.ഡി.എ.യു.) അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയത്. ഇതില്‍ സി.വി.ആര്‍. ഭാഗികമായി കത്തിയ നിലയിലാണെങ്കിലും വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഡിജിറ്റല്‍ ഫൈ്‌ളറ്റ് ഡാറ്റ റെക്കോഡറിനായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തെക്കുറിച്ച് നിര്‍ണായകവിവരങ്ങള്‍ നല്‍കാന്‍ ഈ ഉപകരണത്തിനും കഴിയും.

അതിനിടെ ആരോപണവിധേയരായ പൈലറ്റുമാരെ എയര്‍ ഇന്ത്യ ന്യായീകരിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് സെഡ്. ഗ്ലൂസികയും സഹപൈലറ്റ് എച്ച്.എസ്. അലുവാലിയയും അധികസമയം ജോലിചെയ്തിട്ടില്ലെന്നും ഇരുവര്‍ക്കും ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നെന്നും എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ജാദവ് പറഞ്ഞു.

മംഗലാപുരം ദുരന്തത്തില്‍ മാനുഷികമായ പിഴവ് തള്ളിക്കളയാനാവില്ലെന്ന് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഡി.ജി. സി.എ. നടത്തുന്ന അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »

videos and photos

photo gallery 1 photo gallery 2 photo gallery 3 Survivors of air crash video Manglore Plane crash video 1 Manglore Plane crash video 2 Plane crash mangalapuram hospital visuals .......................................................................

.......................................................................

Discuss