Mathrubhumi Logo

ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെയും വട്ടംകറക്കി

Posted on: 24 May 2010

കരിപ്പൂര്‍: എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥത മംഗലാപുരം ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നട്ടംതിരിച്ചതായി പരാതി. 17 മണിക്കൂര്‍ വൈകി കോഴിക്കോട്ടെത്തിയ ദുബായില്‍നിന്നുള്ള യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ നടപടിയില്‍ അമര്‍ഷംപൂണ്ട് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തേണ്ട വിമാനമാണ് ഞായറാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടെത്തിയത്. മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ കര്‍മങ്ങളില്‍ പങ്കെടുക്കേണ്ട ഏറെപ്പേര്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു.

മംഗലാപുരം അപകടം നടന്ന ഉടന്‍ ദുബായിയിലെ ഇവരുടെ ഉറ്റവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇതുപ്രകാരം 38 പേരാണ് അടിയന്തര യാത്രയ്ക്കായി എത്തിയത്. ഇവരില്‍ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട ഷിബു എന്ന യാത്രക്കാരനും സഹോദരിമാരെ നഷ്ടമായ യാത്രക്കാരനും ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാണ് ഇവര്‍ യാത്രയ്‌ക്കൊരുങ്ങിയത്.

ദുബായില്‍നിന്ന് രാവിലെ 10ന് പുറപ്പെടേണ്ട വിമാനം 12 മണിയായിട്ടും പുറപ്പെടാതായതോടെ യാത്രക്കാര്‍ ബഹളംതുടങ്ങി. ഒടുവില്‍ ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. രാത്രി 12 മണിയോടെ ഈ 38 പേരെ ഷാര്‍ജയിലേക്ക് കൊണ്ടുപോയി.

അവിടുന്നുള്ള വിമാനത്തില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് കുറ്റിയാടി പാറക്കടവ് പാലേരി അബ്ദുസലാം എന്ന യാത്രക്കാരന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 10 മണിയോടെ മംഗലാപുരത്തെത്തേണ്ട ഇവരെ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അവിടെയെത്തിച്ചത്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »

videos and photos

photo gallery 1 photo gallery 2 photo gallery 3 Survivors of air crash video Manglore Plane crash video 1 Manglore Plane crash video 2 Plane crash mangalapuram hospital visuals .......................................................................

.......................................................................

Discuss