അടൂര്‍ സിസ്റ്റേഴ്‌സില്‍ പങ്കജം ഒറ്റയ്ക്കായി
Posted on: 26 Oct 2009
അടൂര്‍: അടൂര്‍ സിസ്റ്റേഴ്‌സില്‍ ഇനി പങ്കജം മാത്രം. രണ്ടുവയസ്സിന് മൂത്ത അടൂര്‍ ഭവാനിയുടെ അന്ത്യനിദ്ര കണ്ട് അനുജത്തി അടൂര്‍ പങ്കജത്തിന് സങ്കടം സഹിക്കാനായില്ല.
മകനും സിനിമാ-സീരിയല്‍ നടനുമായ അജയനൊപ്പമാണ് പങ്കജം ചേട്ടത്തിയെ കാണാന്‍ പന്നിവിഴയിലെ രാജീവ് ഭവനത്തില്‍ വന്നത്. ശാരീരിക പ്രശ്‌നങ്ങളാല്‍ പടികള്‍ കയറാന്‍ വിഷമിച്ച പങ്കജത്തെ മരുമകള്‍ അമ്പിളിയും ചെറുമകള്‍ അപര്‍ണയും സഹായിച്ചു. ഹാളിനുള്ളില്‍ കിടത്തിയ മൃതദേഹത്തിനരികില്‍ കുറച്ചുനേരം എല്ലാം മറന്നുനിന്നു.
അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് പങ്കജത്തിന്റെ ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വളരെ അടുത്തുനിന്നാല്‍ മാത്രമേ എന്തെങ്കിലും കാണാന്‍ കഴിയൂ. കേള്‍വിശേഷിയും കുറഞ്ഞു.
അജയന്റെ വീട്ടിലായിരുന്ന പങ്കജത്തോട് മകന്‍തന്നെയാണ് ഭവാനിയുടെ മരണവിവരം പറഞ്ഞത്. ചേച്ചി കിടപ്പിലായതുമുതല്‍ അനിയത്തി അരികിലുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും അടുത്തുനിന്ന് മാറിയില്ല. അതിനുശേഷമാണ് ഭവാനിയുടെ വീടിനടുത്തുതന്നെയുള്ള സ്വന്തം വീട്ടിലേക്ക് പോയത്.