ഇന്ന് അടൂരില്‍ ഹര്‍ത്താല്‍
Posted on: 26 Oct 2009
അടൂര്‍:അടൂര്‍ ഭവാനിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11ന് അടൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 12 മണിക്ക് വിലാപയാത്രയായി നഗരംചുറ്റി പന്നിവിഴയിലെ രാജീവ്ഭവനത്തില്‍ എത്തും. അടൂര്‍ ഭവാനിയോടുള്ള ആദരസൂചകമായി ഒരുമണി മുതല്‍ മൂന്നുമണിവരെ അടൂര്‍ നഗരസഭാ പരിധിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തും.