Mathrubhumi Logo
  adoor bhavani

മുഖ്യമന്ത്രി അനുശോചിച്ചു

അനുശോചനം Posted on: 26 Oct 2009

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടി അടൂര്‍ ഭവാനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. കെ.പി.എ.സി. നാടകങ്ങളിലും ഒട്ടനേകം ചലച്ചിത്രങ്ങളിലുമായി നിരവധി കഥാപാത്രങ്ങളെ അത്യന്തം തന്മയത്വത്തോടെ അവതരിപ്പിച്ച പ്രതിഭാശാലിയായിരുന്നു അടൂര്‍ ഭവാനിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മന്ത്രിമാരായ എം.എ. ബേബി, പി.ജെ. ജോസഫ്, ബിനോയ് വിശ്വം, സി. ദിവാകരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ. ശ്രീമതി എന്നിവരും അനുശോചിച്ചു.

അടൂര്‍ ഭവാനിയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി കെ.പി.രാജേന്ദ്രന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്ണപിള്ള, കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ആര്‍.വൈ.എഫ്. സംസ്ഥാന സെക്രട്ടറി സലീം പി.ചാക്കോ, എം.പി. രാജേഷ് എം.പി, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് തുടങ്ങിയവര്‍ അനുശോചിച്ചു.





adoorbhavbi ganangal
adoor_bhavani_photos
adoor_bhavani_photos

ഓര്‍മയില്‍ ഇവര്‍

Discuss