മിച്ചമായത് ഖ്യാതിയും വേദനകളും
ആര്‍.ആര്‍.മോഹന്‍ Posted on: 26 Oct 2009
അടൂര്‍: നാല് പതിറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള അഭിനയ ജീവിതത്തില്‍ അടൂര്‍ ഭവാനിക്ക് മിച്ചം മികച്ച നടിയെന്ന ഖ്യാതിമാത്രം. കണക്കുപറഞ്ഞ് കാശുവാങ്ങാന്‍ അറിയാത്തതുകൊണ്ട് ഒടുവില്‍ വീണുപോയപ്പോള്‍ ചികിത്സയ്ക്കുപോലും മറ്റുള്ളവരുടെ സഹായം വേണ്ടിവന്നു.
സിനിമയില്‍ അഭിനയിക്കുന്നത് മോശപ്പെട്ട കാര്യമാണെന്ന് കരുതപ്പെട്ടിരുന്ന കാലത്താണ് അടൂര്‍ പാറപ്പുറത്ത് വീട്ടില്‍ കുഞ്ഞുരാമന്‍പിള്ളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും എട്ട് മക്കളില്‍ രണ്ടുപേര്‍ താരസഹോദരികളായി മാറിയത്. കാമറയ്ക്ക് മുന്നില്‍ ആദ്യമെത്തിയത് ഇളയവളായ പങ്കജമായിരുന്നു. സിനിമാഷൂട്ടിംഗ്സ്ഥലത്ത് അനിയത്തിക്ക് കൂട്ടുപോയ ഭവാനി പിന്നീട് അടൂര്‍ ഭവാനി എന്നപേരില്‍ പ്രശസ്തയായി. ചെമ്മീനിലെ ചക്കിയെ അനശ്വരയാക്കിയ ഭവാനിക്ക് ജീവിതസായാഹ്നത്തിലും ചമയങ്ങള്‍അഴിച്ചുവയ്ക്കാന്‍ മനസ്സില്ലായിരുന്നു.
'ശരിയോ തെറ്റോ' എന്ന ആദ്യസിനിമയിലെ അഭിനയത്തിന് കിട്ടിയ പ്രതിഫലം എഴുപത് രൂപയായിരുന്നു. അതു കൊടുത്ത് ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങി-ഒരിക്കല്‍ ഭവാനി പറഞ്ഞു. തിക്കുറിശ്ശി മുതല്‍ ദിലീപ് വരെയുള്ളവര്‍ക്കൊപ്പം വേഷമിട്ട ഭവാനിക്ക് രണ്ട് സംഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിഞ്ഞിരുന്നില്ല. സത്യന്‍ എന്ന അനശ്വര നടന്റെ കവിളത്ത് വൈരാഗ്യം കാരണം ആഞ്ഞടിച്ചതും, പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനോട് ഹിന്ദി സംസാരിച്ചതും.
സിനിമയില്‍ വരുംമുമ്പ് നാടകാഭിനയവുമായി നടക്കുമ്പോഴായിരുന്നു നെഹ്രുവിനെ കണ്ടത്.ഡല്‍ഹിയില്‍ നാടകം അവതരിപ്പിക്കാനെത്തിയവര്‍ക്ക് പ്രധാനമന്ത്രിയുടെ വസതി കാണാന്‍ അവസരം കിട്ടി. സന്ദര്‍ശകമുറിയില്‍ നിന്ന് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് മറ്റൊരു മുറിയില്‍ കടന്നു. മുമ്പില്‍ നെഹ്രു. ഹിന്ദിയില്‍എന്തോ ചോദിച്ചു. വിറച്ചുപോയ ഭവാനി 'ഹിന്ദി മാലൂം നഹിം' എന്ന് പറഞ്ഞ് ഒഴിഞ്ഞു. ഒപ്പമുള്ളവര്‍ കൂട്ടിക്കൊണ്ട് പോയപ്പോഴാണ് ശ്വാസം നേരെ വീണത്.