Mathrubhumi Logo
  adoor bhavani

ഭവാനിയും പങ്കജവും

Posted on: 26 Oct 2009

അടൂര്‍ ഭവാനി എപ്പോഴും അടൂരിലുണ്ടായിരുന്നു എന്ന തോന്നലാണ് അടൂര്‍കാര്‍ക്ക് എന്നുമുള്ളത്. സിനിമാ ഷൂട്ടിങ് മദ്രാസിലായാലും തൃശ്ശൂരിലായാലും ഭവാനി അടൂരില്‍ ഇല്ലാതിരുന്ന ദിവസങ്ങള്‍ ചുരുക്കമാണെന്ന് തോന്നിപ്പിക്കാന്‍ അവര്‍ക്ക് എന്നും കഴിഞ്ഞിരുന്നു.
കച്ചേരിച്ചന്തയിലെ തിരക്കിലോ ടൗണില്‍നിന്ന് പന്നിവിഴയിലേക്ക് നടന്നുപോകുമ്പോഴോ ആവാം ഭവാനിയെ കാണുന്നത്. ചിലപ്പോള്‍ സഹോദരി പങ്കജവും ഒപ്പമുണ്ടാകും.അടൂര്‍ എന്ന സ്ഥലനാമം പേരിനൊപ്പം ചേര്‍ത്ത് പേരെടുത്തവര്‍ ഒട്ടേറെപ്പേരുണ്ടെങ്കിലും ഇതിന് തുടക്കംകുറിച്ചത് പങ്കജവും ഭവാനിയുമാണ്.
അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും ഒട്ടനവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ 'ചെമ്മീനി'ലെ വേഷങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്. ഭവാനി 'ചക്കിമരക്കാത്തി'യായും പങ്കജം 'നല്ലപെണ്ണാ'യും അഭിനയിച്ചു.
ഭവാനിയുടെ ആദ്യചിത്രമായ 'ശരിയോ തെറ്റോ'യിലും പങ്കജമുണ്ടായിരുന്നു. 'കരകാണാക്കടലി'ല്‍ സത്യന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി ഭവാനിയും കള്ളുകച്ചവടക്കാരി 'കടുക്കാമറിയ'മായി പങ്കജവും അഭിനയിച്ചു. ആദ്യകിരണങ്ങള്‍, ഭാഗ്യജാതകം എന്നീ ചിത്രങ്ങളിലും അടൂര്‍ സഹോദരിമാരൊരുമിച്ചു.






adoorbhavbi ganangal
adoor_bhavani_photos
adoor_bhavani_photos

ഓര്‍മയില്‍ ഇവര്‍

Discuss