അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന സഹപ്രവര്‍ത്തക
Posted on: 25 Oct 2009
അമ്മയെപ്പോലെ തങ്ങളെ സ്‌നേഹിച്ചിരുന്ന സഹപ്രവര്‍ത്തക ആയിരുന്നു അടൂര്‍ ഭവാനിയെന്ന് ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അനുസ്മരിച്ചു. ചേച്ചിയെന്ന് വിളിച്ചിരുന്നുവെങ്കിലും അമ്മയെപ്പോലെ ആയിരുന്നു തനിക്ക് അടൂര്‍ ഭവാനിയെന്ന് കവിയൂര്‍ പെന്നമ്മ പറഞ്ഞു. മൂലധനം എന്ന നാടകത്തിന്റെ സെറ്റില്‍വച്ചാണ് ആദ്യം കാണുന്നത്. അന്നുമുതല്‍ തുടങ്ങിയ അടുത്ത ബന്ധമാണ്. തന്നെ പലപ്പോഴും മകളെപ്പോലെ ശാസിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.
തന്നോടൊപ്പം നിരവധി സിനിമകളില്‍ അടൂര്‍ ഭവാനി ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് സുകുമാരി അനുസ്മരിച്ചു. അവരുടെ കഴിവിനെക്കുറിച്ച് ആരോടും പറയേണ്ടതില്ല. മികച്ച അഭിനേതാവായിരുന്നു അടൂര്‍ ഭവാനിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഏറെ ബഹുമാനം തോന്നിയിട്ടുളള നടിയാണ് അടൂര്‍ ഭവാനിയെന്ന് നടന്‍ മധു അനുസ്മരിച്ചു. സേതുരാമയ്യര്‍ സി.ബി.ഐ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആദ്യമെത്തിയത് അടൂര്‍ ഭവാനി ആയിരുന്നുവെന്ന് സംവിധായകന്‍ കെ.മധു പറഞ്ഞു. ശാരീരിക അവശതകള്‍ ഉണ്ടായിരുന്നിട്ടും താന്‍ നിര്‍ബന്ധിച്ച് വിളിക്കുകയായിരുന്നു. സിനിമാ വിജയിച്ചപ്പോള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും കെ.മധു പറഞ്ഞു.