സച്ചിന്റെ മികച്ച പത്ത് ടെസ്റ്റ് ഇന്നിങ്‌സുകള്‍ ...

ഇതില്‍ നിന്നും മികച്ച ഇന്നിങ്‌സ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം

  • 119*
    against England
    119*
    1990 ഓള്‍ ട്രാഫോഡില്‍ ഇംഗ്ലണ്ടിനെതിരെ.

    ഒരു ഇതിഹാസം പിറക്കുന്നു. ആദ്യ ടെസ്റ്റ് സെഞ്ച്വറിയോടെ സച്ചിന്‍ ലോക ക്രിക്കറ്റിലെ മുന്‍നിരയിലേയ്ക്കുള്ള തന്റെ വരവറിയിച്ചു. സച്ചിന്റെ ഒന്‍പതാം ടെസ്റ്റായിരുന്നു ഇത്. 189 പന്ത് നേരിട്ടു. ജയിക്കാന്‍ 408 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഇന്ത്യയ്ക്ക് 343 റണ്‍സേ നേടാനായുള്ളു. മത്സരം സമനിലയില്‍ കലാശിച്ചു.
  • 136
    against Pakistan
    136
    1999. ചെന്നൈയില്‍ പാകിസ്താനെതിരെ

    സച്ചിന്റെ കരിയറിലെ ഏറ്റവും ആവേശകരമായ പ്രകടനങ്ങളില്‍ ഒന്ന്. ജയിക്കാന്‍ 271 റസ് വേണ്ടിയിരുന്ന ഇന്ത്യ സച്ചിന്‍ ഇറങ്ങുമ്പോള്‍ അഞ്ചിന് 82 റണ്‍സ് എന്ന നിലയിലായിരുന്നു. നയന്‍ മോംഗിയക്കൊപ്പം ചേര്‍ന്ന് സച്ചിന്‍ ഇന്ത്യയെ വിജയത്തിന്റെ വക്കില്‍ വരെ എത്തിച്ചു. 136 റസായിരുന്നു ആറാം വിക്കറ്റില്‍ ഇവരുടെ സമ്പാദ്യം. 273 പന്ത് നേരിട്ട് സച്ചിന്‍ വീണതോടെ ഇന്ത്യയുടെ കാലിടറി. നാലു റണ്‍ കൂടി ചേര്‍ത്ത് ശേഷിക്കുന്ന മൂന്ന് പേര്‍ കൂടി മടങ്ങി. പന്ത്രണ്ട് റണ്‍സ് തോല്‍വിയും ഏറ്റുവാങ്ങി.
  • 241*
    against Australia
    241*
    2004 സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിര

    സച്ചിന്റെ ഏറ്റുവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ . പരമ്പരയിലുടനീളം മോശം പ്രകടനം കാഴ്ചവച്ചശേഷമായിരുന്നു നാലാം ടെസ്റ്റില്‍ ഈ ഉജ്ജ്വല പ്രകടനം. സ്റ്റീവ് വോയുടെ അവസാന ടെസ്റ്റ് കൂടിയായിരുന്നു ഇത്. നാലാം വിക്കറ്റില്‍ വി.വി.എസ്. ലക്ഷ്മണിനൊപ്പം 353 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പന്ത്രണ്ട് മാസത്തോളം ഇതായിരുന്നു ടെസ്റ്റില്‍ സച്ചിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ . ഈ ഇന്നിങ്‌സ് വഴി ടെസ്റ്റില്‍ 9000 റണ്‍സും സച്ചിന്‍ തികച്ചു. പക്ഷേ, മത്സരം സമനിലയില്‍ കലാശിച്ചു.
  • 169
    against South Africa
    169
    1997. കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

    ദക്ഷിണാഫ്രിക്ക 282 റസിന്റെ ഉജ്വല വിജയം കൈവരിച്ച ടെസ്റ്റ്. ഒന്നാമിനിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ 529 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിനെതിരെ അഞ്ചിന് 58 റണ്‍സ് എ ന്ന നിലയില്‍ ഇന്ത്യ പരുങ്ങുമ്പോഴാണ് സച്ചിന്‍ ക്രീസിലെത്തുന്നത്. പിന്നെ അലന്‍ ഡൊണാള്‍ഡിന്റെയും പൊള്ളോക്കിന്റെയും വെല്ലുവിളികളെ പ്രതിരോധിച്ചും പ്രത്യാക്രമണം നടത്തിയും 222 റണ്‍സിന്റെ കൂട്ടുകെട്ട്് പടുത്തുയര്‍ത്തി ഫോളോ ഓണ്‍ എന്ന മാനക്കേട് ഒഴിവാക്കി. ക്രിക്കറ്റിലെ ഏറ്റവും അവിസ്മരണീയമായ ഇന്നിങ്‌സുകളില്‍ ഒന്നായാണ് വിസ്ഡന്‍ ഈ പ്രകടനത്തെ വാഴ്ത്തുന്നത്.
  • 155*
    against Australia
    155*
    1998 . ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരെ

    സച്ചിന്‍ -വോണ്‍ പോരാട്ടം എന്ന ഖ്യാതി നേടിയ പരമ്പര. ഒന്നാമിന്നിങ്‌സില്‍ ഒന്‍പത് റണ്ണിന് വിക്കറ്റ് വോണിന് വിക്കറ്റ് സംഭാവന ചെയ്ത സച്ചിന്റെ വിശ്വരൂപമാണ് രണ്ടാമിന്നിങ്‌സില്‍ കണ്ടത്. വോണിനെ മിഡ് ഓണിനു മുകളിലൂടെ തുടര്‍ച്ചയായി അതിര്‍ത്ത കടത്തിയാണ് സച്ചിന്‍ മേധാവിത്വം പുര്‍ത്തിയത്. സച്ചിനെതിരെ പന്തെറിയുന്നത് ഒരു പേടിസ്വപ്‌നമാണെന്ന് വോണിനെ കൊണ്ട് പറയിച്ചത് ഈ പ്രകടനമാണ്. എല്‍ .ശിവരാമകൃഷ്ണനെ കൊണ്ട് ലെഗ്‌സ്റ്റമ്പിന് പുറത്ത് പന്തെറിയിച്ച് പരിശീലിച്ചാണ് സച്ചിന്‍ വോണിനെ നേരിടാനിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ 179 റണ്‍സിന് വിജയിച്ചു.
  • 146
    against South Africa
    146
    2010. കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

    ഡെയ്ല്‍ സ്‌റ്റെയിനിന്റെയും മോര്‍ണി മോര്‍ക്കലിന്റെയും മാരകമായ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ഒന്നടങ്കം തകര്‍ന്നു തരിപ്പണമാകുതാണ് മൂന്നാം ടെസ്റ്റില്‍ കണ്ടത്. വേഗതയും കൃത്യതയും ഒത്തുചേര്‍ന്ന ഈ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാനായത് ക്ഷമയുടെ ആള്‍രൂപമായി ക്രീസില്‍ നിലകൊണ്ട സച്ചിന് മാത്രം. 465 മിനിറ്റ് ക്രീസില്‍ നിന്ന് സച്ചിന്‍ 314 പന്ത് നേരിട്ടാണ് പുറത്തായത്. മത്സരം സമനിലയിലാക്കിയതും സച്ചിന്റെ ഈ പ്രതിരോധം തന്നെ.
  • 117
    against West Indies
    117
    2002. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരെ

    കരീബിയന്‍ മണ്ണില്‍ സച്ചിന്‍ നേടുന്ന ആദ്യ സെഞ്ച്വറി. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് ഏതാണ്ട് ഒരു പതിറ്റാണ്ടിനുശേഷം കൈവരിക്കുന്ന നേട്ടം. രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും സച്ചിന്റെ ഒന്നാമിന്നിങ്‌സ് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് വിന്‍ഡീസ് മണ്ണിലെ മൂന്നാം ടെസ്റ്റ് വിജയം സമ്മാനിച്ചത്. ദ്രാവിഡിനൊപ്പം നേടിയ 124 റസിന്റെ കൂട്ടുകെട്ടും നിര്‍ണായകമായി. ഈ സെഞ്ച്വറിയോടെയാണ് സച്ചിന്‍ 29 സെഞ്ച്വറിയെ ഡോ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്തിയത്.
  • 103
    against England
    103
    2008. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ

    മുംബൈ ഭീകരാക്രമണത്തിനുശേഷം നടന്ന ആദ്യ ടെസ്റ്റ്. ഇംഗ്ലീഷ് നിര രണ്ടാമിന്നിങ്‌സില്‍ മുന്നിലിട്ട 387 റസ് മറികടന്ന് തിളക്കമാര്‍ന്നൊരു വിജയം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് സച്ചിന്റെ സെഞ്ച്വറിയാണ്. അഞ്ചാം വിക്കറ്റില്‍ യുവരാജിനൊപ്പം 163 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കാണ് സച്ചിന്‍ ഈ സെഞ്ച്വറി സമര്‍പ്പിച്ചത്. നാലാം ഇന്നിങ്‌സ് റണ്‍ ചേസില്‍ ഒരു സെഞ്ച്വറി നേടുക എന്നത് തന്റെ വലിയൊരു മോഹമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞിരുന്നു. തന്റെ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നായാണ് സച്ചിന്‍ ഇതിനെ വിശേഷിപ്പിച്ചത്. 2008ലെ സച്ചിന്റെ നാലാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.
  • 114
    against Australia
    114
    1992. പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ

    സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന്. ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്ററെ ഓസീസ് ആരാധകര്‍ ആദരിച്ചു തുടങ്ങിയത് ഈ പ്രകടനത്തോടെയാണ്. സച്ചിനിലെ യഥാര്‍ഥ പ്രതിഭയെ തലപൊക്കിയതും ഇതുമുതലാണ്. അഞ്ചാം ടെസ്റ്റില്‍ മെക്ഡര്‍മോന്നിന്റെയും മെര്‍വ് ഹ്യൂസിന്റെയും ബൗളിങ്ങിനോടും പിച്ചിനോടും പൊരുത്തപ്പെടാനാകാതെ ഇന്ത്യന്‍ ബാറ്റിങ്‌നിര ഒന്നടങ്കം കാലിടറി വീണപ്പോള്‍ ഒരറ്റത്ത് അചഞ്ചലനായി നിലകൊള്ളുകയായിരുന്നു സച്ചിന്‍. ഈ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും അര്‍ധസെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല എന്നതിനൊപ്പം വേണം സച്ചിന്റെ ഇന്നിങ്‌സ് ചേര്‍ത്തുവായിക്കാന്‍. മൂന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മാത്രമാണ് പതിനൊന്ന് റണ്‍സിനപ്പുറം നേടിയത്. സച്ചിന്‍ ഒന്‍പതാമനായി പുറത്തായ മത്സരത്തില്‍ ഇന്ത്യ 300 റസിന് ദയനീയമായി പരാജയപ്പെട്ടു. പരമ്പരയിലെ നാലു ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു.
    .
  • അവസാന
    ഇന്നിംഗ്‌സ്‌
    2013 മുംബൈ

    ഒരു ഇതിഹാസം പടിയിറങ്ങുകയാണ്. പിച്ചവെച്ച മൈതാനത്ത് കരിയറിലെ അവസാന ടെസ്റ്റ്. എല്ലാ അര്‍ഥത്തിലും രണ്ടര പതിറ്റാണ്ടു കാലം ജ്വലിച്ചുനിന്നൊരു സൂര്യതേജസിന്റെ അസ്തമയം. വാംഖഡെയില്‍ അവസാനടെസ്റ്റില്‍ സച്ചിന്‍ നേടിയത് 74 റണ്‍സ്. കരിയറിലെ 68-ാം ടെസ്റ്റ് അര്‍ധശതകം. സച്ചിന്റെ സമ്പാദ്യം 15,921 റണ്‍സ്
*
*
*
* fields are mandatory
 
Sachin Photos