മാറുന്ന ഡൈനിങ് റൂം
Posted on: 24 Feb 2014
കെ.ജി.കാര്‍ത്തിക

വ്യക്തിയുടെ അഭിരുചികളും പശ്ചാത്തലവും സവിശേഷതകളും പ്രതിഫലിക്കുന്ന ഇടമാണ് വീട്. ഈ ഇഷ്ടങ്ങള്‍ ഓരോ മുറിയുടെയും അലങ്കാരത്തിലും കാണാം. വീട്ടിലെ എല്ലാ മുറികളും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. എല്ലാത്തിനും സമാനമായ ചില സ്വഭാവസവിശേഷതകളുമുണ്ടാവും.
ഡൈനിങ് റൂമിന്റെ കാര്യവും ഇതുപോലെയാണ്.പണ്ടൊക്കെ ഡൈനിങ് റൂമുകള്‍ പുറത്തുനിന്നുള്ളവര്‍ കാണാതെ വേര്‍തിരിച്ചിരുന്നു. എന്നാല്‍ ഇന്ന് ഡൈനിങ് റൂം എന്ന സങ്കല്പത്തേക്കാള്‍ ഡൈനിങ് സ്‌പേസ് ആശയമാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ നല്‍കുന്നത്. ലിവിങ് റൂമായി ഡൈനിങ് സ്‌പേസ് മാറി കഴിഞ്ഞു.പുത്തന്‍ വീടുകളില്‍ പ്രധാന കേന്ദ്രമാണ് ഡൈനിങ് ഏരിയ. വീടിന്റെ പ്രധാന ഭാഗമായി ഡൈനിങ് റൂം മാറിയപ്പോള്‍ മറ്റു മുറികളുമായി വേര്‍തിരിവ് ഇല്ലാതായി.
ഫാമിലി ഏരിയ

ഡൈനിങ് റൂം ഇന്ന് ഫാമിലി ഏരിയയായി മാറിക്കഴിഞ്ഞു. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്ക് വഴിമാറിയതോടെയാണ് ഡൈനിങ് റൂമിന് മാറ്റം സംഭവിച്ചു തുടങ്ങിയത്.കുടുംബാംഗങ്ങളുടെ എണ്ണം കണക്കിലെടുത്താണ് ഡൈനിങ്‌റൂം ഒരുക്കേണ്ടത്.
പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവര്‍ക്ക് മരം കൊണ്ടുള്ള കസേരകളും ടേബിളും ഉപയോഗിക്കാം. കുടുംബത്തിലെ ആളുകളുടെ എണ്ണത്തിനനുസരിച്ച് കസേരകള്‍ ഇടാം. ചെറിയ കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ ബേബി ചെയറുകള്‍ ലഭ്യമാണ്. സ്ഥിരം അതിഥികള്‍ എത്തുമെങ്കില്‍ അറേഞ്ച്‌മെന്റ് അതിനനുസരിച്ച് മാറ്റാം. മടക്കി വെയ്ക്കാവുന്ന കസേരകള്‍ ഉണ്ട്. അത്ഭക്ഷണത്തിന്റെ സമയത്ത് മാത്രം ഉപയോഗിക്കാം. തുടര്‍ന്ന് ലിവിങ് റൂമായി ഉപയോഗിക്കാം.
മുറിയുടെ ആകൃതി അനുസരിച്ചായിരിക്കും ടേബിളുകളുടെ സ്ഥാനം. ചതുരത്തിലും വട്ടത്തിലും ത്രികോണത്തിലും ഉള്ള ടേബിളുകള്‍ ഉപയോഗിക്കാം.നിരവധി വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച കസേരകള്‍ ഉപയോഗിച്ച് ടേബിളുകളെ മനോഹരമാക്കാം. തേക്ക് മുതല്‍ മള്‍ട്ടി വുഡ് വരെ ഇത്തരം വസ്തുക്കളില്‍ പെടുന്നു. ഗ്ലാസിന്റെ ടേബിളുകളും ഇപ്പോള്‍ ട്രെന്‍ഡാണ്.
കസേരകള്‍ക്കൊപ്പം ഒരുവശത്ത് ബെഞ്ചിടുന്ന രീതിയുമുണ്ട്. ഇത് ഊണുമുറിക്ക് ഒരു കാഷ്വല്‍ ലുക്ക് സമ്മാനിക്കും.ഇത്തരം ബെഞ്ചുകള്‍ കൊണ്ട് സ്‌പേസ് ലാഭിക്കാന്‍ സാധിക്കില്ല.
സ്വകാര്യത ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ മാത്രമാണ് ഡൈനിങ് റൂം അടച്ച്പണിയുന്നത്. എന്നാല്‍ എല്ലാ സ്ഥലങ്ങളും ഓപ്പണ്‍ ഏരിയ എന്ന സങ്കല്പത്തിലേക്ക് മാറിക്കഴിഞ്ഞു.

ലൈറ്റിങ്, ഫ്ലോറിങ്

ലൈറ്റിങ് സംവിധാനങ്ങള്‍ ഡൈനിങ് റൂമില്‍ പ്രധാനമാണ്. കഴിവതും സൂര്യപ്രകാശം കടത്തിവിടുന്ന ഡിസൈന്‍ നന്നായിരിക്കുമെന്നാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ്ങാണെങ്കില്‍ തന്നെ അത് നേരിട്ടുള്ളതാക്കാന്‍ പാടില്ല. ചില വീടുകളില്‍ ടേബിളിനു മുകളിലായി വലിയ ഹാങ്ങിങ്ങുകള്‍ ഉപയോഗിക്കാറുണ്ട്.
ഡയറക്ട് ലൈറ്റ് വന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രാണികള്‍ ചാടാനുള്ള സാധ്യതയുണ്ട്. കണ്‍സീല്‍ഡ് ലൈറ്റിങ് വഴി ഊണുമുറിക്ക് നവ്യാനുഭവം ഉണ്ടാക്കാം.
ഫാള്‍സ് സീലിങ്ങും ഉപയോഗിക്കാം.ഡിമ്മര്‍ കൂടിയുള്ള പെന്റന്റ് ലൈറ്റാണ് ഡൈനിങ് ടേബിളിനു മുകളില്‍ നല്‍കേണ്ടത്. ഇതുകൂടാതെ, ഒരു ട്യൂബും ഇടുന്നതു നന്നാവും.
ഡൈനിങ് ടേബിളിനു നടുവില്‍ പെന്റന്റും ഇരുവശങ്ങളിലും ഫാനും നല്‍കുകയാണെങ്കില്‍ വെളിച്ചവും കാറ്റും ശരിയായ അളവില്‍ ലഭിക്കും.
ഡൈനിങ് സ്‌പേസിനു മാത്രമായി ഫ്ലോറിങ് നല്‍കാറുണ്ട്. വെള്ളം വീണ് വഴുക്കാനും മറ്റൊന്ന്, കറികള്‍താഴെ വീണ് കറ പിടിക്കാനും സാധ്യത ഉണ്ട്.
അല്പം പരുപരുത്ത ഫ്ലോറിങ്ങാണ് അഭികാമ്യം. മാര്‍ബിളോ ഗ്രാനൈറ്റോ എന്തുമായിക്കോട്ടെ, മാറ്റ് ഫിനിഷ് ഉള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
മുറിയിലെ മറ്റ് ഇടങ്ങള്‍ ലൈറ്റ് ഷേഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി ടേബിള്‍ കിടക്കുന്ന ഭാഗത്ത് ഡാര്‍ക്ക് ഷേഡ് ഉപയോഗിച്ചാല്‍ നന്നാവും.

ക്രോക്കറി ഷെല്‍ഫ്
ഡൈനിങ് ഏരിയയിലെ സ്ഥിരം സാന്നിധ്യമാണ് ക്രോക്കറി ഷെല്‍ഫ്. പ്ലേറ്റുകളും ഗ്ലാസുകളും അണിനിരക്കുന്ന ക്രോക്കറി ഷെല്ലില്‍ ചിലര്‍ ലൈറ്റ് നല്‍കാറുണ്ട്. ഇത് ഡൈനിങ് റൂമിന് മനോഹാരിത നല്‍കും. ക്രോക്കറി ഷെല്‍ഫിന് പകരം ഓപ്പണ്‍ പാന്‍ട്രി എന്ന ആശയം കടന്നു വന്നിട്ടുണ്ട്. ഇവിടെ പാന്‍ട്രി തുറന്ന സ്ഥലമായി വെച്ച് അവിടെ കാബിനറ്റില്‍ പാത്രങ്ങളും ഗ്ലാസ്സുകളും മറ്റും പ്രദര്‍ശിപ്പിക്കാം. ഡൈനിങ് ടേബിളില്‍ ഉപയോഗിക്കുന്ന റണ്ണറുകളും മറ്റുമാണ് ഇവിടെ സൂക്ഷിക്കേണ്ടി വരിക. ഇതിനുവേണ്ടി മേശയുടെ ഉയരത്തില്‍ കബോര്‍ഡ് ഉണ്ടാക്കിയാല്‍ അതിനു മുകളില്‍ ഭക്ഷണം വെയ്ക്കുകയുമാവാം.ക്രിസ്റ്റല്‍ പാത്രങ്ങളോ ക്രോക്കറിയോ വെയ്ക്കാന്‍ ഉണ്ടാക്കുന്ന ഷെല്‍ഫ് ശരിയായി ലൈറ്റിങ് ചെയ്തിരിക്കണം. ഡൈനിങ് ഏരിയയ്ക്ക് പ്രകൃതിയിലേക്കും ഒരു ബന്ധം നല്‍കാം. അതുകൊണ്ട് ഊണുമുറിയില്‍ നിന്ന് പുറത്തെ കോര്‍ട്ട്‌യാര്‍ഡിലേക്ക് ഒരു വാതില്‍ കൊടുക്കുന്നത് നന്നാവും. ഇതുവഴി മുറിയിലെ സൂര്യപ്രകാശവും വെന്റിലേഷനും പ്രകൃതിയില്‍ നിന്നു ലഭിക്കുന്നു. ചിലയിടങ്ങളില്‍ അടുക്കളയിലും ഒരു ചെറിയ ഡൈനിങ് ടേബിള്‍ കാണാം. വിളമ്പുവാനുള്ള എളുപ്പത്തിന് കുടുംബാംഗങ്ങള്‍ മിക്ക സമയവും ഇവിടെയിരുന്നാണ് ഭക്ഷണം കഴിക്കുക.പുതിയ പൂക്കളും പഴങ്ങളും ഊണുമേശ അലങ്കരിക്കാന്‍ ഉപയോഗിക്കാം. മെഴുകുതിരികള്‍ മുറിയുടെ മനോഹാരിത കൂട്ടും.
Stories in this Section