മഴയും വെയിലും മഞ്ഞും... പോകാന്‍ പറ

Posted on: 06 Feb 2014



ലേറ്റായാലും ലേറ്റസ്റ്റായി വന്ത മാതിരിയാണ് കാര്യങ്ങള്‍.....അല്ലെങ്കില്‍ തന്നെ കാഴ്ചയില്‍ ചൂരല്‍ ഫര്‍ണിച്ചറിനോട് കിടപിടിക്കുന്ന ഈ മനോഹരനെ ന്യൂജന്‍ ഇത്രയങ്ങ് പിടിച്ചുകളയുമോ.....

ഏതായാലും കഴിഞ്ഞ കുറച്ചുനാളുകളായി ഹോം ഡെക്കര്‍ ഷോപ്പുകളില്‍ ഇവനെ തിരഞ്ഞെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മഴയായാലും വെയിലായാലും മഞ്ഞായാലും ഇവന്റെ മേല്‍ ഒരു കണ്ണുപോലും വേണ്ടയെന്നതാണ് മേന്മ. ലാന്‍ഡ് സ്‌കേപ്പിലും വരാന്തയിലും ബാല്‍ക്കണിയിലും പൂള്‍ സൈഡിലും മുറിക്കുള്ളിലുമൊക്കെ വിശ്വസിച്ച് വാങ്ങിയിടാം. തിരിഞ്ഞുനോക്കണ്ടയെന്നതുതന്നെ സവിശേഷത.

പോളി എഥിലീന്‍ ഫൈബറിലാണ് ഇവന്റെ മേക്കിങ്. എങ്ങനെ, എവിടെയിട്ടാലും നിറം തരിപോലും മങ്ങില്ലയെന്നതാണ് ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഫ്രണ്ട്‌ലി ഫൈബറിന്റെ പ്രത്യേകത. മൈല്‍ഡ് സ്റ്റീലിന്റെയോ പൗഡര്‍ കോട്ടഡ് അലുമിനിയത്തിന്റെയോ ഫ്രെയിമിലാണ് ഇവയെ മെനഞ്ഞെടുക്കുന്നത്. കാഴ്ചയില്‍ വലിപ്പം തോന്നുമെങ്കിലും ഭാരം കുറവാണെന്നത് ഇവയെ മറ്റിടങ്ങളിലേക്ക് മാറ്റിയിടാനും എളുപ്പമാക്കുന്നു.

സോഫ, കോഫി ടേബിള്‍, ഡൈനിങ് ടേബിള്‍, സ്വിമ്മിങ് പൂള്‍ ഏരിയയിലെ റിലാക്‌സിങ് ചെയര്‍, പൂള്‍സൈഡ് ബെഡ് തുടങ്ങിയ വിവിധ ഫര്‍ണിച്ചറുകള്‍ പോളി എഥിലീന്‍ ഫൈബര്‍ മെറ്റീരിയലില്‍ ഇറങ്ങുന്നുണ്ട്. വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കാം എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. വര്‍ഷം തോറും പെയിന്റടിക്കുകയോ പോളിഷ് ചെയ്യുകയോ ഒന്നും ആവശ്യമില്ലാത്തതിനാല്‍ ആളുകള്‍ക്ക് താല്‍പര്യമേറെയാണെന്ന് പാലാരിവട്ടം ദിവാനിയ ഫര്‍ണിഷിങ്‌സ് ഉടമകള്‍ സമ്മതിക്കുന്നു.

ഇതുവരെ കറുത്ത നിറത്തില്‍ മാത്രമാണ് ഇറങ്ങിയിരുന്നതെങ്കിലും വെള്ളനിറങ്ങളില്‍ പുതുമ നിറഞ്ഞ താരങ്ങളും ട്രെന്‍ഡിയായി എത്തിയിട്ടുണ്ട്. മലേഷ്യയില്‍ നിന്നാണ് വരവ്. കോഫി ടേബിള്‍, ഡൈനിങ് ടേബിള്‍ സെറ്റുകള്‍ക്ക് ആവശ്യക്കാരേറെയാണ്. 21, 000 മുതലാണ് വില.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.