
നിര്‍മാണം പൂര്‍ത്തിയാക്കി മെറിഡിയന്‍
Posted on: 26 Mar 2014

കൊച്ചി: മെറിഡിയന്‍ ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ ലക്ഷ്വറി വില്ല പ്രോജക്റ്റ് പാം മെഡോസിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് ബഹുമാനപ്പെട്ട എക്‌സൈസ്, തുറമുഖ വകുപ്പു മന്ത്രി ശ്രീ.കെ.ബാബു നിര്‍വഹിച്ചു. പ്രശസ്ത പിന്നണി ഗായിക റിമി ടോം 36 വില്ലകളുടെ ഉടമകള്‍ക്ക് താക്കോല്‍ദാനം നിര്‍വഹിച്ചു. മെറിഡിയന്‍ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ രവി ശങ്കര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് റിമി ടോമിന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും താണ്ഡവ് എന്ന നൃത്ത പരിപാടിയും അരങ്ങേറി.
എറണാകുളം ജില്ലയിലെ പനങ്ങാട് അഞ്ച് ഏക്കറില്‍ സ്ഥിതി ചെയ്യുള്ള പാം മെഡോസില്‍ സ്വിമ്മിംഗ് പൂള്‍, പ്ലേ ഏരിയ, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഈ പ്രോജക്റ്റിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മെറിഡിയന്‍, പ്രീമിയം വാട്ടര്‍ഫ്രണ്ട് വില്ലകളും അപ്പാര്‍ട്ടുമെന്റുകളും ചേര്‍ന്ന് 'ബ്ലൂ വാട്ടേഴ്‌സ്', അത്യാഡംബര ക്ലാസിക് വില്ല പ്രോജക്റ്റായ 'ദ സോവറിന്‍' തുടങ്ങിയവയാണ് മെറിഡിയന്‍ ഹോസിന്റെ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍.
Stories in this Section