
വന്‍വികസന പദ്ധതികളുമായി കോഴിക്കോട് മുന്നേറ്റത്തിന് ഒരുങ്ങുന്നു
Posted on: 06 Feb 2014

കേരളത്തില്‍ ഏറ്റവുമധികം വിദേശപണം എത്തുന്ന നാട്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, വിനോദം, പൊതുസൗകര്യങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ സ്ഥിരതാമസത്തിന് ഇന്ത്യയില്‍ തന്നെ ഏറ്റവും അനുയോജ്യമായ രണ്ടാമത്തെ സ്ഥലം, മലബാറിന്റെ കച്ചവടകേന്ദ്രമെന്ന ഖ്യാതി, ഷോപ്പിംഗ് മാളെന്ന ആശയം കേരളത്തില്‍ ആദ്യമായി പ്രാവര്‍ത്തികമായ നഗരം, വികസന രംഗത്ത് പുത്തന്‍ മുന്നേറ്റത്തിന് ഒരുങ്ങുന്ന കോഴിക്കോടിന് ഇപ്പോള്‍ തന്നെ വിശേഷണങ്ങള്‍ ഏറെയാണ്.
ഐടി രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും വന്‍ കുതിപ്പിനാണ് കോഴിക്കോട് ഒരുങ്ങുന്നത്. കുറഞ്ഞത് 25000 പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പേകുന്ന നിര്‍ദ്ദിഷ്ട സൈബര്‍ പാര്‍ക്ക്, മോണോറെയില്‍ പദ്ധതി, കരിപ്പൂര്‍ വിമാനത്താവള വിപുലീകരണം, എം. ഇ.എസിന്റെ ഹോസ്പിറ്റല്‍ പ്രോജക്ട്, ഇന്ത്യയിലെ പ്രമുഖ ബില്‍ഡറായ ശോഭ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ പ്രസ്റ്റീജ് പ്രൊജക്ടായ ബെല എന്‍കോസ്റ്റ വില്ലാ പദ്ധതി എന്നിവ കോഴിക്കോടിന്റെ അഭിമാന പദ്ധതികളില്‍ ചിലത് മാത്രം.
20 ലേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോടും പരിസരത്തും നടക്കുന്നത്. രാജ്യമാകമാനം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ ആയിരുന്നപ്പോഴും കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് രംഗം മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. ഇവിടെ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ പകുതിയിലേറെയും തുടക്കത്തില്‍ തന്നെ വിറ്റുപോകാറുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ പറയുന്നു.
തദ്ദേശീയരായ ആളുകള്‍ മാത്രം ചുവടുറപ്പിച്ചിരുന്ന കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് രംഗത്തേയ്ക്ക് ശോഭ ഗ്രൂപ്പ് പോലെ രാജ്യത്തെ പേരെടുത്ത ഒരു ഗ്രൂപ്പ് കടന്നുവന്നത് കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് രംഗത്തിന് പൊതുവില്‍ ഒരുണര്‍വ്വേകിയെന്ന് ഈ രംഗത്തുളളവര്‍ പറയുന്നു. ഗുണമേന്മ, കൃത്യസമയത്തുള്ള ഡെലിവറി, മികച്ച ഉപഭോക്തൃ സേവനം എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനമാണ് മലയാളിയായ ശ്രീ. പി.എന്‍. സി മേനോന്‍ നേതൃത്വം കൊടുക്കുന്ന ശോഭ ഗ്രൂപ്പ്.
രാജ്യത്തെ 25 നഗരങ്ങളിലെ 85 റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളിലും 230 ലേറെ കോണ്‍ട്രാക്ട് പ്രൊജക്ടുകളിലുമായി 56 മില്യണ്‍ സ്‌ക്വ.ഫീറ്റിലധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ശോഭ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബ്യൂട്ടിഫുള്‍ ഹില്‍സൈഡ് എന്നര്‍ത്ഥം വരുന്ന ബെല എന്‍കോസ്റ്റ, 25 ഏക്കറില്‍ 110 വില്ലകളുടെ സമുച്ചയമാണ്. 3600 മുതല്‍ 5800 വരെ സ്‌ക്വ.ഫീറ്റുകളിലായി 5 വ്യത്യസ്ത തരം ലിവിംഗ് ഓപ്ഷനുകള്‍ ശോഭ ബെല എന്‍കോസ്റ്റ സമ്മാനിക്കുന്നു. കോഴിക്കോട് പാലാഴിയിലാണ് പോര്‍ച്ചുഗീസ് ആര്‍ക്കിടെക്ചര്‍ മാതൃകയിലുള്ള ഈ പ്രൊജക്ട്..
Stories in this Section