
കോഴിക്കോട്ടെ ആദ്യത്തെ സൂപ്പര്‍ ലക്ഷ്വറി വില്ലാ പ്രോജക്ടുമായി ശോഭ ബെല എന്‍കോസ്റ്റ
Posted on: 06 Feb 2014
സുരക്ഷിതത്വം, സ്വകാര്യത, നല്ല അയല്‍ക്കാര്‍.... സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസ്സിലുള്ളവര്‍ ആദ്യം പരിഗണന നല്‍കുന്നത് ഈ മൂന്ന് കാര്യങ്ങള്‍ക്കാവും. ഗേറ്റഡ് കോളനികളില്‍ താമസിക്കാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണം നാള്‍ തോറും വര്‍ദ്ധിച്ച് വരുന്നതിന്റെ കാരണവും ഇതുതന്നെ. സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ക്കൊപ്പം വളരെ വിശാലമായ സൗകര്യങ്ങളോടു കൂടിയ ഒരു സ്ഥലത്ത് താമസിക്കുന്നതിന്റെ പ്രയോജനവും ലഭിക്കുന്നു ഇത്തരം വില്ലാ പ്രോജക്ടുകളിലെന്ന പ്രത്യേകതയുമുണ്ട്.
അപ്പാര്‍ട്‌മെന്റുകളുകളിലെ ജീവിതത്തെക്കാള്‍ വില്ലകളില്‍ താമസിക്കാന്‍ ആളുകള്‍ തയ്യാറാവുന്നതും ഇതുകൊണ്ടാണ്. സുരക്ഷിതത്വം ഉറപ്പേകുന്നുണ്ടെങ്കിലും പലതരത്തിലുള്ള അസ്വാതന്ത്യവും അപ്പാര്‍ട്‌മെന്റുകളില്‍ അനുഭവിക്കേണ്ടി വരുന്നു. സ്വന്തം ഭൂമിയില്‍ ഇഷ്ടാനുസരണം പണിത വീടുകളില്‍ താമസിക്കുന്നതിന്റെ സുഖം ഒന്നുവേറെതന്നെയാണല്ലോ. ഇത്തമൊരു ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാവുകയാണ് കോഴിക്കോട്ടെ ഏറ്റവും മികച്ച ലക്ഷ്വറി വില്ലാ പ്രൊജക്ടായ ശോഭ ബെല എന്‍കോസ്റ്റ. ബ്യൂട്ടിഫുള്‍ ഹില്‍സൈഡ് എന്നര്‍ത്ഥം വരുന്ന ബെല എന്‍കോസ്റ്റ, 25 ഏക്കറില്‍ 110 വില്ലകളുടെ സമുച്ചയമാണ്. 3600 മുതല്‍ 5800 വരെ സ്‌ക്വ. ഫീറ്റുകളിലായി 5 വ്യത്യസ്ത തരം ലിവിംഗ് ഓപ്ഷനുകള്‍ ശോഭ ബെല എന്‍കോസ്റ്റ സമ്മാനിക്കുന്നു.

കോഴിക്കോട് പാലാഴിയിലാണ് പോര്‍ച്ചുഗീസ് ആര്‍ക്കിടെക്ചര്‍ മാതൃകയിലുള്ള ഈ പ്രൊജക്ട്. 13000 സ്‌ക്വ.ഫീറ്റിലുള്ള ക്ലബ്ബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ടെന്നിസ്, ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നിസ്, ബാഡ്മിന്‍റണ്‍ കോര്‍ട്ട്, ബില്യാര്‍ഡ്‌സ് റൂം, ജിംനേഷ്യം, ആംഫി തിയേറ്റര്‍, കണ്‍വീനിയന്‍സ് സ്റ്റോര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ എന്നിവ ഈ റെസിഡന്‍ഷ്യല്‍ സമുച്ചയത്തിന്റെ ഭാഗമായുണ്ടാവും. ഗുണമേന്മ, കൃത്യസമയത്തുള്ള ഡെലിവറി, മികച്ച ഉപഭോക്തൃ സേവനം എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനമാണ് മലയാളിയായ ശ്രീ. പി. എന്‍. സി മേനോന്‍ നേതൃത്വം കൊടുക്കുന്ന ശോഭ ഗ്രൂപ്പ്. രാജ്യത്തെ 25 നഗരങ്ങളിലെ 85 റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളിലും 230 ലേറെ കോണ്‍ട്രാക്ട് പ്രൊജക്ടുകളിലുമായി 56 മില്യണ്‍ സ്‌ക്വ.ഫീറ്റിലധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ശോഭ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Stories in this Section