
ഇന്റലേരിയോ-ക്രെഡായി കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ ജനവരി 24 മുതല്‍
Posted on: 10 Jan 2014

കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (CREDAI) കാലിക്കറ്റ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഇന്റലേരിയോ-കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ ജനവരി 24, 25, 26 തിയതികളില്‍ കോഴിക്കോട് ബീച്ച് റോഡിലുള്ള മറൈന്‍ ഗ്രൗണ്ടില്‍ അരങ്ങേറും. കേരളത്തിലെ പ്രമുഖ ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനിയായ ഇന്റലേരിയോയാണ് മുഖ്യസ്‌പോണ്‍സര്‍ .
ജീവിക്കുവാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നായ കോഴിക്കോട് ഒരു ഭവനം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരുടെ പുതിയ പ്രോജക്റ്റുകളെക്കുറിച്ച് നേരിട്ടറിയുന്നതിനും അവയില്‍ നിന്നും തങ്ങള്‍ക്കനുയോജ്യമായത് തിരഞ്ഞെടുക്കുന്നതിനും ഏറ്റവും മികച്ച അവസരമാണിത്.
മലബാറിലെ ഏറ്റവും വലിയ ഹോം എക്‌സ്‌പോയായ ഇന്റലേരിയോ-ക്രെഡായി കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോയില്‍ കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരും ഹോം ലോണ്‍ പ്രൊവൈഡറായ എച്ച്.ഡി.എഫ്.സിയും ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനിയായ ഇന്റലേരിയോയും ഒരു കുടക്കീഴില്‍ അണിനിരക്കുന്നു. എക്‌സ്‌പോയില്‍ വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, റീട്ടെയ്ല്‍ ആന്റ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടീസ് എന്നിവയ്‌ക്കൊപ്പം എച്ച്.ഡി.എഫ്.സി. ഹോം ലോണ്‍സ് ഒരുക്കുന്ന സുതാര്യവും ആകര്‍ഷകവുമായ ഭവന വായ്പപദ്ധതികളും യഥേഷ്ടം തിരഞ്ഞെടുക്കാം.
കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളായ 14 ഭവനനിര്‍മ്മാതാക്കളുടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലെ 1000-ലധികം ഭവനങ്ങളാണ് പ്രോപ്പര്‍ട്ടി ഷോയുടെ മുഖ്യ ആകര്‍ഷണം. അല്‍ഹിന്ദ് ബില്‍ഡേര്‍സ്, അലയന്‍സ് ഹോംസ്, അപ്പോളോ ബില്‍ഡേര്‍സ്, ക്രെസന്റ് ബില്‍ഡേര്‍സ്, ഗാലക്‌സി ബില്‍ഡേര്‍സ്, ഹൈലൈറ്റ് ബില്‍ഡേര്‍സ്, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേര്‍സ്, മലബാര്‍ ഡെവലപ്പേര്‍സ്, പ്രിസ്യൂനിക് ബില്‍ഡേര്‍സ്, പി.വി.എസ്. അപ്പാര്‍ട്ട്‌മെന്റ്‌സ്, ക്വീന്‍സ് ഹബിറ്റാറ്റ്‌സ്, സതേണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സ്‌കൈലൈന്‍ ബില്‍ഡേര്‍സ്, ശ്രീരോഷ് പ്രോപ്പര്‍ട്ടീസ് എന്നിവരാണ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കുന്ന മുന്‍നിര ബില്‍ഡര്‍മാര്‍.
ഷോയോടനുബന്ധിച്ച്, ജനവരി 24ന് വനിതകള്‍ക്കായുള്ള കുക്ക് വിത്തൗട്ട് ഫയര്‍ കണ്‍ടസ്റ്റ്, 25ന് കുട്ടികള്‍ക്കായുള്ള പെയ്ന്റിംഗ് കോംപ്റ്റീഷന്‍ എന്നിവയും ഒരുക്കിയിരിക്കുന്നു.
ഐ.ടി. നഗരം, അറിവിന്റെ നഗരം, മെഡിസിറ്റി എന്നീ നിലകളിലും ടൂറിസ്റ്റുകളുടെ പറുദീസ എന്ന നിലയിലും ലോകപ്രശസ്തമായ കോഴിക്കോട്, കേരളത്തിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ്. മറ്റു മെട്രോ നരഗങ്ങളുമായുള്ള സാമീപ്യവും ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സൗകര്യ രംഗത്തെ വളര്‍ച്ചയും ഭാവിയിലെ ഏറ്റവും മികച്ച നഗരമെന്ന ഖ്യാതി കോഴിക്കോടിന് സമ്മാനിക്കുന്നു. അതുകൊണ്ടുതന്നെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കുവാനും ഇവിടെ താമസിക്കുവാനും ഇഷ്ടപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
ഭവനനിര്‍മ്മാണ രംഗത്ത് ബിസിനസ്സ് മൂല്യങ്ങളും ഉന്നത ഗുണനിലവാരവും ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ നന്മയും വികസനവുമാണ് CREDAIയുടെ ലക്ഷ്യം.
Stories in this Section