പണിതുയര്‍ത്തിയ വിശ്വാസവുമായി ട്രീജി ബില്‍ഡേഴ്‌സ് മുന്നോട്ട്‌

Posted on: 27 Aug 2013



സ്വന്തമായി ഒരു വീട് ഏതൊരാളിന്റെയും സ്വപ്‌നമാണ്. അത് എത്രയും സുന്ദരവും സൗകര്യപ്രദവുമാകണമെന്നത് ഏവരും ആഗ്രഹിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വീട് എന്ന ആശയത്തിന് മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. നിര്‍മാണ മേഖലയിലെ ചൂഷണം, നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം. വിദഗ്ദ്ധരായ തൊഴിലാളികളുടെ അഭാവം തുടങ്ങിയവ ഈ മേഖലയെ സങ്കീര്‍ണമാക്കുന്നു.

കാലാനുസൃതമായ ഡിസൈനുകളും പ്രൊജക്ടുകളില്‍ നൂതന സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറ്റം ചെയ്തു കൊണ്ട് മഞ്ചേരി ട്രീജി ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് മാതൃകയാവുന്നു. കാലങ്ങളായി മികച്ച വില്ലാ പ്രൊജക്ടുകള്‍ സുനിശ്ചിത സമയത്തിനുള്ളില്‍ ജനങ്ങള്‍ക്കു സമര്‍പ്പിച്ചു വരുന്ന ട്രീജി ബില്‍ഡേഴ്‌സ് നിര്‍മാണ രംഗത്ത് വേറിട്ട മുഖമുദ്ര കാഴ്ചവെയ്ക്കുന്നു.

നിര്‍മാണ വൈദഗ്ദ്ധ്യം, സാങ്കേതികത, പ്രകൃതിയ്ക്കും കാലത്തിനുമിണങ്ങുന്ന സൗന്ദര്യ സങ്കല്‍പ്പം എന്നിവയ്ക്കു നല്‍കുന്ന ഊന്നല്‍ ട്രീജിയ്ക്ക് ജനമനസ്സുകളില്‍ വിശ്വാസത്തിന്റേയും പ്രതിബദ്ധതയുടെയും അതുല്യ സ്ഥാനം നേടിക്കൊടുത്തു. സമയബന്ധിതമായ നിര്‍മാണവും ഓരോ വില്ലകളിലേയും ഡിസൈനുകളിലെ വൈവിധ്യവും എടുത്തു പറയേണ്ടതു തന്നെയാണ്.

ഗ്രീന്‍ലീവ്‌സ് റോയല്‍ വില്ലാസ് പ്രൊജക്ടിന്റെ വിജയകരമായ നിര്‍മാണകൈമാറ്റത്തിലൂടെ നിര്‍മാണ രംഗത്ത് ശക്തമായ ചുവടുറപ്പിച്ച ട്രീജി ബില്‍ഡേഴ്‌സിന് ഉപഭോക്താക്കളുടെ മികച്ച പിന്തുണയും അംഗീകാരവും മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ചു.

ഗുണമേന്മയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ. 9001 - 2008 കരസ്ഥമാക്കിയ മലപ്പുറം ജില്ലയിലെ ആദ്യത്തെ ബില്‍ഡര്‍ എന്നതിനൊപ്പം സമാനമേഖലയില്‍ എണ്ണം പറഞ്ഞ ഒരു ബില്‍ഡറായി ഇതിനോടകം ട്രീജി വളര്‍ന്നു കഴിഞ്ഞു.

ട്രീജിയുടെ പ്രൊജക്ടുകള്‍:

1. മഞ്ചേരി നഗരത്തിനടുത്ത്, പട്ടര്‍കുളത്ത് ട്രീജിയുടെ സ്വപ്നഭവന പദ്ധതിയായ ഗ്രീന്‍ലീവ്‌സ് റോയല്‍ വില്ലാസ് ട്രീജിയുടെ സേവന മികവിന്റെ നേര്‍സാക്ഷ്യമായി തലയുയര്‍ത്തി നില്‍ക്കുന്നു. സൗന്ദര്യത്തിനും സൗകര്യങ്ങള്‍ക്കുമൊപ്പം സൗഹൃദവും ഒന്നിക്കുന്ന കമ്മ്യൂണിറ്റി ലിവിംഗിന്റെ പുതിയ ശൈലിയാണ് റോയല്‍ വില്ലാസിലൂടെ ട്രീജി പരിചയപ്പെടുത്തിയത്.


2. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി കടലുണ്ടിപുഴയുടെ ഓരം ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറ്റത്തിനും തയ്യാറായ 'പുഴയോര ലക്ഷ്വറി വില്ലാസ്' ജീവനത്തിന് ആഢംബരവും പ്രൗഢിയും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും നാഗരിക സൗകര്യങ്ങളും പകര്‍ന്നു നല്‍കുന്നു. കടവ്, സ്വിമ്മിംഗ് പൂള്‍, സെന്‍ട്രല്‍ ഗ്രീന്‍ സ്‌പേസ്, ഫിഷിംഗ് ഏരിയ, ക്‌ളബ്ബ് ഹൗസ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളും വില്ലകളില്‍ നിന്നും പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാവുന്ന തരത്തിലുള്ള സജ്ജീകരണങ്ങളും 'പുഴയോരം ലക്ഷ്വറി വില്ല' പ്രൊജക്ടിന്റെ എടുത്തു പറയാവുന്ന പ്രത്യേക്തകളാണ്.


3. വിനോദ സഞ്ചാരികളുടെ പറുദീസയും, ആഗോള തലത്തില്‍ അറിയപ്പെടുന്നതുമായ ഊട്ടിയില്‍ ട്രീജി ബില്‍ഡേഴ്‌സ് അവതരിപ്പിച്ച ഹോളിഡേ ഹോം പ്രൊജക്ടായ ട്രീജി മോണിംഗ് ഡ്യൂസ് ടീ ഗാര്‍ഡന്‍ വില്ലാസിന്റെ നിര്‍മ്മാണം അതിദ്രുതം പൂര്‍ത്തിയായി വരുന്നു. സ്വപ്നഭൂമിയില്‍ സ്വന്തം വീടും ഒപ്പം ലാഭം സുനിശ്ചിതമായും ഉറപ്പുവരുത്തുന്ന ഈ പ്രൊജക്ടിന് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി ആവേശകരമായ സ്വീകാര്യതയാണ് ലഭിച്ചത്. പ്രകൃതിയുടെ മനോഹാരിതയ്ക്ക് യാതൊരു ക്ഷതവുമേല്‍പ്പിക്കാതെ പ്രകൃതി രമണീയത അതേ പടി നിലനിര്‍ത്തി സൗകര്യവും ആധുനികതയും ഇഴകിച്ചേര്‍ത്ത നിര്‍മ്മാണ ശൈലിയാണ് ഇവയുടെ ആകര്‍ഷണീയത.


4. നിര്‍മാണ സൗകുമാര്യത്തിന് ആവിഷ്‌കാരത്തിന്റെ ഉദാത്ത മാതൃകയാവുന്ന ട്രീജി. മെംഫീല്‍ഡ് ലൗലി വില്ലാസ് നിര്‍മ്മാണത്തിലിരിക്കുന്ന ട്രീജിയുടെ ഏറ്റവും പുതിയ സംരംഭമാണ്. അത്യാധുനിക സൗകര്യങ്ങളും പ്രകൃതി മനോഹരിതയും ഒരു പോലെ സമന്വയിക്കുന്ന ഈ പ്രൊജക്ട് മഞ്ചേരി നഗരത്തില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ അകലെ നറുകരയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.

സിറ്റൗട്ട്, കാര്‍പാര്‍ക്കിംഗ്, ഇന്‍ഡിവിജ്വല്‍ ഗെയ്റ്റ് കോമ്പൗണ്ട് വാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സ്വപ്നഭവനം കയ്യിലൊതുക്കാവുന്ന വിലയില്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ട്രീജി ബില്‍ഡേഴ്‌സിന്റെ ലക്ഷ്യം. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഷട്ടില്‍ കോര്‍ട്ട്, യോഗാ സെന്റര്‍, പാര്‍ട്ടി ഏരിയ തുടങ്ങി ജീവിതത്തിന് ആനന്ദവും ആരോഗ്യവും പകരുന്ന ആധുനിക സൗകര്യങ്ങള്‍ക്കു പുറമേ 24 മണിക്കൂര്‍ സുരക്ഷാ സംവിധാനവും വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റവും 7.5 മീറ്റര്‍ വീതിയിലുള്ള കവാടവും സ്ട്രീറ്റ് ലൈറ്റ് സംവിധാനങ്ങളും ഈ പ്രൊജക്ടിലുണ്ട്. പ്രകൃത്യാലുള്ള മനോഹരമായ പൊയ്ക ഈ പ്രൊജക്ടിന്റെ അഴക് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

നിര്‍മ്മാണ രംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി ശക്തമായ സാന്നിധ്യമുറപ്പിച്ച ട്രീജി ബില്‍ഡേഴ്‌സ് അതിന്റെ സ്വപ്‌ന പദ്ധതികളോരോന്നും വളരെ വിജയകരമായി പൂര്‍ത്തീകരിച്ച് മുന്നേറുന്നു. ഭവന നിര്‍മ്മാണരീതിക്ക് പുതിയമാനം ജിലയ്ക്ക് പരിചയപ്പെടുത്തിയ ട്രീജി ബില്‍ഡേഴ്‌സിന്റെ സാരഥി ഒ.അബ്ദുള്‍ വഹാബാണ്. നിര്‍മ്മാണ മേഖലയ്ക്കു പുറമെ സാമൂഹിക-സാംസ്‌കാരിക-വിദ്യഭ്യാസ-ആരോഗ്യ രംഗത്തും ഇദ്ദേഹത്തിന്റെ കര്‍മ്മമേഖല വ്യാപിച്ച് കിടക്കുന്നു. സ്ഥിരോത്സാഹിയായ ഇദ്ദേഹത്തിന്റെ കര്‍മ്മശേഷിയും നിതാന്ത പരിശ്രമവവും ട്രീജിയുടെ വളര്‍ച്ചക്ക് തെല്ലൊന്നുമല്ല കരുത്തേകിയത്. സാങ്കേതിക-മാനേജ്‌മെന്റ് മേഖലകളിലെ പ്രൊഫഷണലുകളുടെ മികച്ച പിന്തുണയും വ്യക്തമായ കാഴ്ചപ്പാടുകളും വിലയിരുത്തലും ട്രീജി ബില്‍ഡേഴ്‌സിനെ ഒരു എണ്ണം പറഞ്ഞ ബില്‍ഡറാകുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഇദ്ദേഹത്തെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാക്കിയതും ഈ നേതൃപാടവം ഒന്നു കൊണ്ടുമാത്രമാണ്.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.