ഭവന വാണിജ്യ സമുച്ചയ രംഗത്ത് പുതുമകളുമായി ലാന്റ്മാര്‍ക്ക്‌

Posted on: 10 Mar 2013



കാലിക്കറ്റ് ലാന്റ്മാര്‍ക്കിന്റെ കോഴിക്കോട് NH17 ബൈപ്പാസിലുള്ള Commercial cum Residential Project 'ആക്രോപോളിസ്'ല്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ വിവിധ ജീവിതസാഹചര്യങ്ങളുമായി സ്റ്റുഡിയോ 1, 2, 3, 4 BHK ഡ്യൂപ്ലക്‌സ്, പെന്റ് ഹൗസ് ഉള്‍പ്പെടുന്ന ലക്ഷണമൊത്ത ഏഴ് ടവറുകള്‍ ആണുള്ളത്. ആക്രോപോളിസില്‍ 5 Residential ടവറുകളും ഒരു Commercial cum Residential ടവറും ഒരു Commercial ടവറും ഉണ്ട്. കോഴിക്കോട് സൈബര്‍ പാര്‍ക്ക്, അപ്പോളോ ക്രാഡില്‍ ഹോസ്പിറ്റല്‍, മെട്രോ കാര്‍ഡിയാക്, വിമാനതാവളം, കോളേജ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളേജ്, കടവ് റിസോര്‍ട്ട്, മിംമ്‌സ് ഹോസ്പിറ്റല്‍, റെയില്‍വേ സ്റ്റേഷന്‍ എിവിടങ്ങളിലേക്ക് ഇവിടെ നിന്നും മിനിറ്റുകള്‍ മാത്രം മതി.

ആക്രോപോളിസിന് അതിലെ താമസക്കാര്‍ക്ക് ലോകോത്തരമായ താമസ സൗകര്യങ്ങള്‍ക്ക് പുറമെ സ്‌കൈ വാക്ക് (Sky walk), മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, ഫുഡ്‌കോര്‍ട്ട്, ഓഫീസ് ആന്റ് കൊമോഴ്ഷ്യല്‍ സ്‌പേസുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, വാട്ടര്‍ ഫൗണ്ടന്‍, ഹെര്‍ബല്‍ പാര്‍ക്ക്, ബ്യൂട്ടിപാര്‍ലര്‍, ഗസ്റ്റ് സ്യൂട്ടുകള്‍, എ.ടി.എം, പവര്‍ ലോന്‍ട്രി സംവിധാനങ്ങള്‍, മള്‍ട്ടി പര്‍പ്പസ് ഹാളുകളോടെ ക്ലബ് ഹൗസ്, മിനി തിയ്യേറ്റര്‍ (പ്രൊജക്ടര്‍, ഹൈ-ഫൈ സൗണ്ട് സിസ്റ്റം എന്നീ സംവിധാനങ്ങളോടെ) പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള സ്വിമ്മിംഗ് പൂള്‍, സ്റ്റീം ബാത്ത്, ജാക്വാസി, സോന ക്രഷ്, ആംഫി-തിയേറ്റര്‍ മ്യൂസിക് റൂം (ഉപകരണങ്ങള്‍ സഹിതം), സെന്‍ട്രലൈസ്ഡ് കുക്കിംഗ് ഗ്യാസ്, സി.സി.ടി.വി, ഇന്റര്‍കോം മുതലായ അനുപമസൗകര്യങ്ങള്‍ ഉറപ്പ് നല്‍കുകയും ചെയ്യുന്നു. കോഴിക്കോട്ടെ പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്ത ടവറാണ് അബാകസ് (Abacus).

അബാകസ് 24.34 ലക്ഷം രൂപ നിലവാരത്തില്‍ നിന്ന് തുടങ്ങുന്നു. അത് ജീവിതത്തിന് രണ്ടു വസ്തുതകള്‍ തരുന്നു, ജോലിയും വീടും. നൂതനമായ ആര്‍ക്കിടെക്ചറും സ്ഥലങ്ങളുടെ ക്രിയാത്മകമായ ഉപയോഗവും, വീടിന്റെയും, ഓഫീസ് സ്ഥലത്തിന്റേയും, സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റിന്റെയും പ്രയോജനം ലഭിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റും. ബിസിനസ്സുകാര്‍, പ്രൊഫഷണല്‍ കസള്‍ട്ടന്റുകള്‍, അഡ്വക്കറ്റുകള്‍, തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് വീടിന്റെ സൗകര്യത്തില്‍ നിന്നുകൊണ്ട് ഓഫീസ് നടത്തുന്നതിനാഗ്രഹിക്കുന്ന ഏവര്‍ക്കും ഏറ്റവും യോജിച്ച സ്ഥലമായി തീരുമെന്നതില്‍ സംശയമില്ല. കൂടാതെ നഗരഹൃദയത്തിലുള്ള ഇതിന്റെ സ്ഥാനം കോഴിക്കോടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒരു നിക്ഷേപമായി മാറ്റുന്നതിനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാകും.


കോഴിക്കോട് മാവൂര്‍റോഡിനരികില്‍ അത്യാധുനിക ജീവിത സൗകര്യങ്ങള്‍ കോര്‍ത്തിണക്കി ഇംഗ്ലീഷ് കണ്‍ട്രി ഹോംസിനെ അനുസ്മരിപ്പിക്കുന്ന ശൈലിയില്‍ അവതരിപ്പിക്കുന്ന ഹൈലാന്റ്‌സിലെ (Highlands) വില്ലകള്‍ നിങ്ങളുടെ ജീവിത ശൈലിയെത്തന്നെ പുനര്‍ നിര്‍വ്വചിക്കാന്‍ പോന്നവയാണ്. ഇതിന്റെ ആദ്യഘട്ടമായി 17 വില്ലകള്‍ ഇതിനോടകം ത െഉപഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇതേ ലൊക്കേഷനില്‍ തന്നെയുള്ള ബഡ്ജറ്റഡ് അപ്പാര്‍ട്ട്്‌മെന്റ് പ്രൊജക്ടാണ് 'നെസ്റ്റീം'. പ്രകൃതിരമണീയമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന നെസ്റ്റീം ഉപഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു.

പാറോപ്പടിയിലെ സില്‍വര്‍ഗാര്‍ഡന്‍ വില്ലാസ്, സില്‍വര്‍ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സ്, ജവഹര്‍ നഗറിലെ മെട്രോപൊളിസ് (Metropolis) അപ്പാര്‍ട്ട്‌മെന്റ്‌സ്, കോട്ടൂളിയിലെ ലാന്റ്മാര്‍ക്ക് റെസിഡന്‍സി എന്നിവയും, കോഴിക്കോട്ടെ തന്നെ ചില വാണിജ്യ സമുച്ചയങ്ങളുമാണ് പൂര്‍ത്തിയാക്കിയ മറ്റു പ്രൊജക്ടുകള്‍.


കാലിക്കറ്റ് ലാന്റ്മാര്‍ക്കും കോഴിക്കോടിലെ 'മര്‍കസും' സംയുക്തമായി ചെയ്യുന്ന ഒരു ബൃഹത് സംരംഭമാണ് മര്‍ക്കസ് നോളജ് സിറ്റി (Markaz Knowledge City). 125 ഏക്കറില്‍ ഒരുങ്ങുന്ന ഈ വന്‍ പദ്ധതിയില്‍ എന്‍ജിനീയറിംഗ് കോളേജ്, എം.ബി.എ കോളേജ്, യൂനാനി മെഡിക്കല്‍ കോളേജ്, ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍, കൊമേഴ്ഷ്യല്‍ മാള്‍, 1, 2, 3, 4 ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റുകള്‍, സ്റ്റാര്‍ ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഐ.ടി പാര്‍ക്ക് എന്നിവയടങ്ങുന്നു. കോഴിക്കോട് നിന്നും ഒരു വിളിപ്പാടകലെ, ഹരിതഭംഗി നിറഞ്ഞ് വിശാലമായ പ്രകൃതിയില്‍ ഒരുങ്ങുന്ന ഈ പ്രൊജക്ട് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നാണ്.





Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.