പരിസ്ഥിതി സൗഹാര്‍ദ്ദ വാട്ടര്‍ പെയിന്റുകള്‍

Posted on: 05 Dec 2012




ആയുസ്സിന്റെ പകുതിയിലധികം ഉരുകി തീരുമ്പോഴും ഏതു മലയാളിയുടെ മനസ്സിലും ഉള്ള സ്വപ്‌നം സ്വന്തമായി നല്ലൊരു വീടുണ്ടാക്കുകയെന്നതാണ്. അതുകൊണ്ടാണ് മലയാളികളില്‍ പലരും ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം വീടാണെന്ന് കരുതുന്നത്. വീടുണ്ടാക്കി കഴിഞ്ഞാല്‍ ആകര്‍ഷകമായി പെയിന്റ് ചെയ്യാനും മറ്റ് മോഡി പിടിപ്പിക്കലുകള്‍ക്കുമാണ് വലിയൊരു തുക ഇവര്‍ ചെലവാക്കുന്നത്

ഇതില്‍ പെയിന്റിങ് തന്നെയാണ് ഏറ്റവും പ്രധാനം. ഒരോ മുറിയ്ക്കും വേണ്ട നിറങ്ങളും മറ്റും തിരഞ്ഞെടുക്കന്നത് ഇന്ന് ഇന്റീര്‍യര്‍ ഡെക്കറേഷന്‍ ആര്‍ടിസ്റ്റുകളാണ് എന്നു വരുമ്പോള്‍ നമുക്കിത് മനസിലാക്കാം. പക്ഷെ ഒരുകാര്യം പറയാതിരിക്കാന്‍ കഴിയില്ല. പെയിന്റിങ് കഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ വീട്ടില്‍ കയറുമ്പോഴുണ്ടാവുന്ന മണമാണ് അസഹ്യം.

പുതിയ വീട് സമാനിക്കുന്ന ആദ്യ അനുഭവവും നല്ലതായിരിക്കാന്‍ മണമില്ലാത്ത ഒരു പെയിന്റുണ്ടായിരുന്നെങ്കില്‍ എന്ന് ഇതിനോടകം തന്നെ പലരും ചിന്തിച്ചിട്ടുണ്ടാവും. അത്തരം പെയിന്റ് ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലോ? വാട്ടര്‍ ബേസ്ഡ് പെയിന്റിനെ കുറിച്ചാണ് പറയുന്നത്.

പരിസ്ഥിതി സൗഹാര്‍ദ്ദമെന്നതാണ് വാട്ടര്‍ ബേസ്ഡ് പെയിന്റിനെ വ്യത്യസ്തമാക്കുന്നത്. വി.ഒ.സി(വൊളറ്റൈല്‍ ഓര്‍ഗാനിക്് കോംപൗണ്ടുകള്‍)കള്‍ ഇല്ലാത്തതിനാലാണ് ഇവ ഗ്രീന്‍ പെയിന്റുകളായി അറിയപ്പെടുന്നത്. സോള്‍വന്റ് പെയിന്റ് ഉണ്ടാക്കുന്ന മണമോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളോ വാട്ടര്‍ബേസ്ഡ് പെയിന്റ് ഉപയോഗിച്ചാല്‍ ഉണ്ടാവില്ലെന്ന് പറയുന്നത് വാള്‍ മാക്‌സ് പെയിന്റിന്റെ മാനേജിങ് ഡയറക്ടര്‍ സുശീല്‍ വി ആന്റണിയാണ്.

പരിസ്ഥിതി സൗഹാര്‍ദ്ദ പെയിന്റുകള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്ന തന്റെ കമ്പനി അടുത്തു തന്നെ വാട്ടര്‍ ബേസ്ഡ് സോള്‍വെന്റും പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൂഹൃത്തുക്കളായ സൂധീര്‍ കെ.എസും ജോ ജോസഫുമായി ചേര്‍ന്നാണ് സൂശീല്‍ വാള്‍മാക്‌സ് തുടങ്ങിയത്. ഇന്ന് കേരളത്തില്‍ ലഭിക്കുന്ന വാട്ടര്‍ ബേസ്ഡ് പെയിന്റുകളില്‍ ഒന്നാം സ്ഥാനത്തെത്താനും ചുരുങ്ങിയ കാലയളവിനുള്ളില്‍ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെടുന്നു. 28 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്.

പൂപ്പലും മറ്റും പിടിയ്ക്കാത്ത ആന്റീ ഫംഗല്‍ ആന്റീ ആല്‍ഗേ പെയിന്റുകള്‍ തന്നെയാണ് വാള്‍മാക്‌സ് പുറത്തിറക്കുന്നതും. അഞ്ച് വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്. ആസ്പത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യം വാട്ടര്‍ബേസ്ഡ് പെയിന്റുകളാണെന്നും ഇദ്ദേഹം പറയുന്നു. കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഈ പെയിന്റ് ഉപയോഗിച്ചിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തന്നെ സോള്‍വെന്റ് പെയിന്റുകള്‍ ഇതിനോടകം ഉപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യയും പതുക്കെ സോള്‍വെന്റ് പെയിന്റുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സോള്‍വെന്റ് പെയിന്റുകളെക്കാള്‍ അല്‍പ്പം ചിലവേറുമെങ്കിലും മറ്റു കാര്യങ്ങളെല്ലാം നോക്കുമ്പോള്‍ ഈ ചെലവ് ഒരിക്കലും നഷ്ടമല്ലെന്നാണ് ഇദ്ദേഹത്തിന്റെ മതം. കേരളത്തിലെ കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യം വാട്ടര്‍ ബേസ്ഡ് പെയിന്റാണ്.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.