വീടിനു തണലായി ട്രെസ്‌

Posted on: 05 Oct 2012



ഉയരുന്ന ചൂടില്‍ ഉരുകാതെ വീട്ടിലിരിക്കാന്‍ വീടിനു തണലൊരുക്കുകയാണ് ട്രെസ് മേല്‍ക്കൂരയിലൂടെ ചൂട് തങ്ങി നില്‍ക്കാതെ കാറ്റ് കടന്നു പോകാവുന്ന രീതിയില്‍ ട്രെസ്സ് ഒരുക്കിയാല്‍ അമിതമായ ചൂടും മഴക്കാലത്ത് കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലെ പൊട്ടലും ചോര്‍ച്ചയും ഒഴിവാക്കുവാനും സ്ഥലപരിമിധികള്‍ക്കിടയില്‍ ടെറസ്സില്‍ സ്ഥലം ചെറിയ പാര്‍ട്ടി ഏരിയ ആയോ മറ്റോ പരമാവധി ഉപയോഗിക്കാനും കഴിയും .

പായലും പൂപ്പലും പിടിക്കാത്ത വിധം ഒരു തണല് തീര്‍ക്കുന്ന ഈ മേല്‍ക്കുര വീടിന്റെ ഭംഗിയേറുന്ന തരത്തില്‍ പല നിറങ്ങളില്‍ ലഭിക്കുന്ന അലുംനിയം, ജി ഐ, പ്രീ കോട്ടട് ഷീറ്റുകള്‍ അങ്ങിനെ ട്രെസ് മേല്‍ക്കൂരയില്‍ തന്നെ തെരഞ്ഞെടുക്കാന്‍
വിപണിയില്‍ നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാണ്.

തുരുമ്പ് പിടിക്കാത്ത ഷീറ്റുകള്‍ക്കാണ് ഈര്‍പ്പം കൂടുതലുള്ള കേരളത്തില്‍ ഡിമാന്റ്‌റ്. അലൂമിനിയം ,പ്രീ കോട്ടട് ഷീറ്റുകള്‍ ഇപ്പോള്‍ വീടുകളുടെ ട്രെസ് ചെയ്യാന്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഗാല്വനിയം പോലുള്ള ലോഹ സങ്കരങ്ങള്‍
ഒരേ സമയം തുരുമ്പിനെയും നിറം മങ്ങലിനെയും പ്രതിരോധിക്കുന്നുണ്ട് .

വിരിക്കേണ്ട സ്ഥലത്തിന്റെ വലിപ്പവും ആവശ്യവുമനുസരിച്ചു ഷീറ്റിന്റെ ഖനം നിര്‍ണയിക്കാം .കൂടുതല്‍ വലിയ നിര്മിതികള്‍ക്ക് ഡിസൈന്‍ അനുസരിച്ച് ഖനവും തരവും വ്യത്യസ്തമാവും .

കാറ്റും മഴയും പ്രതിരോധിച്ചു കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനായി നല്ല ഡിസൈന്‍ അനുസരിച്ച് ട്രെസ്സ് നല്ല സ്ട്രക്ച്ചരില്‍ നിര്‍മിക്കുവാന്‍ നല്ല പരിചയ സമ്പന്നരായവരുടെ സേവനം വേണം .മഴവെള്ളം ഒഴുകി പോവുന്നതിനുള്ള സൌകര്യവും ശ്രദ്ധിക്കേണ്ടതാണ് .



Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.