വണ്ടര്‍ ബുക്ക് ട്രിക് !

എന്നിട്ടോ? ഇഷ്ടമുള്ള ഒരു മൂന്നക്ക സംഖ്യ വിചാരിക്കാന്‍ മറ്റൊരു കൂട്ടുകാരനോട് അങ്കിള്‍ പറഞ്ഞു. ഇനി ആ സംഖ്യയെ തിരിച്ചു ചിന്തിക്കണം. അതായത് 235 എന്നാണ് വിചാരിച്ചതെങ്കില്‍ അത് മറിച്ചിട്ട് 532 ആക്കുക. ഇനി ഈ രണ്ടു സംഖ്യകളില്‍ ചെറുത് വലുതില്‍ നിന്ന് കുറയ്ക്കണം. അതും ആ കൂട്ടുകാരന്‍ ചെയ്തു. 532-235=297 എന്ന് കിട്ടി. ഇനി ഈ സംഖ്യയെയും തിരിച്ചു ചിന്തിക്കാന്‍ പറഞ്ഞു. അപ്പോഴിത് 792 ആയി. അല്ലേ?

ഇനി ഈ രണ്ടു സംഖ്യകളും കൂട്ടുകയാണ് ചെയ്യേണ്ടത്. 297+792=1089. ഇതായിരുന്നു ആ കൂട്ടുകാരന് കിട്ടിയ ഉത്തരം.
1089 എന്ന സംഖ്യയെ അങ്കിള്‍ എന്തു ചെയ്‌തെന്നോ? 108,9 എന്നിങ്ങനെരണ്ടാക്കി. എന്നിട്ട് ഇയര്‍ബുക്കിലെ 108-ാം പേജിലെ 9-ാമത്തെ വരി വായിക്കാന്‍ കൂട്ടുകാരനോട് ആവശ്യപ്പെട്ടു. അതിനു ശേഷം നേരത്തേ കവര്‍ വാങ്ങിയ കൂട്ടുകാരനോട് കവര്‍ പൊട്ടിച്ച് അതിലെ പ്രവചനം വായിക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ എഴുതിയിരുന്നതും 108,9 എന്നുതന്നെ!
ഇതെങ്ങനെ സംഭവിച്ചു എന്നറിയാന്‍ താഴെ വായിക്കൂ.
രഹസ്യം -

അപ്പോള്‍ ഇയര്‍ബുക്ക് മാജിക്ക് ചെയ്യാനൊരുങ്ങുംമുമ്പ് ഒരേയൊരു കാര്യമേ ചെയ്യേണ്ടൂ. ഇയര്‍ബുക്കിലെ 108-ാമത്തെ പേജ് നിവര്‍ത്തി അതിലെ ഒമ്പതാമത്തെ വരി ഒരു കടലാസില്‍ കുറിച്ച് കാഴ്ചക്കാരന് നല്‍കുക. എങ്കില്‍ ബാക്കിയെല്ലാം ഓക്കെ!
അടുത്ത ലക്കത്തില്‍ അങ്കിള്‍ മറ്റൊരു ഐറ്റവുമായി വരും. അതുവരെ ഗുഡ് ബൈ!
സ്വന്തം മാജിക് അങ്കിള്‍.