ചൂണ്ടയിടുന്ന മീനുകള്‍
ചൂണ്ടയിട്ട് ഇര പിടിക്കുന്ന മീനുകളുണ്ട്. പക്ഷേ, ഇത് നമ്മള്‍ ചൂണ്ടയിടുന്നതുപോലെ അല്ല എന്നു മാത്രം.'ആംഗ്ലര്‍' എന്ന ഇനത്തില്‍പെട്ട മത്സ്യങ്ങളുടെ മൂക്കിനടുത്തായി നീണ്ട ഒരു നാരുണ്ട്. അതിന്റെ അറ്റത്തായി തിളങ്ങുന്ന മുത്തുപോലെ ഒരു ഭാഗവും. നല്ല ഇരുട്ടുള്ള ആഴക്കടലിലാണ് ആംഗ്ലര്‍ മത്സ്യങ്ങളുടെ താമസം. ആംഗ്ലര്‍ഫിഷിന്റെ മൂക്കിലെ ചരടിന്റെ അറ്റത്തുള്ള തിളക്കം കണ്ട് ചെറിയ മത്സ്യങ്ങള്‍ അടുത്തു വരും.

എന്തോ തിന്നാനുള്ള സാധനമാണെന്നു കരുതിയാണ് അവ എത്തുക. അപ്പോള്‍ ആംഗ്ലര്‍ മത്സ്യം വായ തുറന്ന് ഇരയെ 'ഗ്ലപ്' എന്ന് അകത്താക്കുകയും ചെയ്യും. എങ്ങനുണ്ട് ആംഗ്ലറിന്റെ ചൂണ്ടവിദ്യ?

ആംഗ്ലര്‍ മത്സ്യങ്ങളില്‍ പെണ്ണുങ്ങള്‍ക്ക് മാത്രമേ ചൂണ്ടയിടാനറിയൂ! ആണ്‍മത്സ്യങ്ങളെല്ലാം ഇത്തിരിക്കുഞ്ഞന്മാരാണ്.