ഹലോ മൈക്ക് ടെസ്റ്റ്
ഗീത എസ്. പെരുമണ്‍

വേദികളില്‍ തകര്‍പ്പന്‍ പ്രസംഗം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് കൈയിലൊരു മൈക്കില്ലെങ്കില്‍ ഒരു ഉഷാറും ഉണ്ടാവില്ല. കൈയിലൊരു മൈക്രോഫോണില്ലാതെ ഗാനമേള നടത്തുന്ന ഒരു ഗായകനെ സങ്കല്‍പിക്കാനേ കഴിയില്ല. ഇങ്ങനെ എത്രയോ ആവശ്യങ്ങള്‍ക്കായി ശബ്ദം പിടിച്ചെടുക്കുന്ന വിദ്യയായ മൈക്രോഫോണുകള്‍ ഉപയോഗിക്കുന്നു. ടി.വി. വാര്‍ത്ത വായിക്കുന്നവരുടെ കുപ്പായത്തില്‍ മുതല്‍ മൊബൈല്‍ ഫോണില്‍വരെ മൈക്രോഫോണുകളുണ്ട്. പക്ഷേ, എല്ലാം ഒരേപോലെയല്ലെന്നു മാത്രം. ഓരോ ഉപകരണത്തിനും ഓരോതരം മൈക്രോഫോണുകുളാണ് ഉപയോഗിക്കുക.
ശബ്‌ദോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റുന്ന വിദ്യയാണ് മൈക്രോഫോണ്‍ ചെയ്യുന്നത്. ശബ്ദതരംഗങ്ങളെ പിടിച്ചെടുക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തില്‍ മൈക്രോഫോണുകളെ രണ്ടായി തിരിച്ചിട്ടുണ്ട്. അവയാണ് യൂണി ഡയറക്ഷണലും ബൈ ഡയറക്ഷണലും.
മൈക്രോഫോണിന് അഭിമുഖമായ വശത്തുനിന്നുള്ള ശബ്ദതരംഗങ്ങളെ മാത്രം വൈദ്യുത സിഗ്‌നലുകളാക്കി മാറ്റുന്നവയാണ് യൂണിഡയറക്ഷണല്‍.
എല്ലാ ദിശയില്‍ നിന്നുമുള്ള ശബ്ദതരംഗങ്ങളെ പിടിച്ചെടുത്ത് വൈദ്യുത സിഗ്‌നലുകളാക്കി മാറ്റുന്നവ ബൈഡയറക്ഷണല്‍ മൈക്രോഫോണുകളാണ്. നാടകം പോലുള്ള സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇവയാണ് ഉപയോഗിക്കുക.
ഫോണിലെ മൈക്ക് ![]() | സിനിമാ ഷൂട്ടിങ്ങില്‍ ![]() സിനിമാ ഷൂട്ടിങ്ങിനും മറ്റും ഉപയോഗിക്കാനുള്ള പ്രത്യേകതരം മൈക്രോഫോണാണ് വെലോസിറ്റി മൈക്രോഫോണ്‍. റിബണ്‍ മൈക്രോഫോണ്‍ എന്നൊക്കെ പേരുള്ള ഇതിന്റെ പ്രധാന ഭാഗം ഒരു കാന്തികമണ്ഡലത്തില്‍ തൂക്കിയിട്ടിരിക്കുന്ന ലോഹ റിബണ്‍ ആണ്. ശബ്ദതരംഗങ്ങള്‍ റിബണില്‍ തട്ടുമ്പോള്‍ അതിനനുസരിച്ച് റിബണ്‍ കാന്തികമണ്ഡലത്തില്‍ ചലിക്കുകയും അതിന്റെ ഫലമായി വൈദ്യുതി ഉണ്ടാകുകയും ചെയ്യുന്നു. | ടേപ്പിലെ ശബ്ദം പിടിക്കും വീരന്‍ ![]() ക്രിസ്റ്റല്‍ മൈക്രോഫോണ്‍ എന്നും പീസോ മൈക്രോഫോണ്‍ എന്നും അറിയപ്പെടുന്ന ഇവയില്‍ മര്‍ദം അനുഭവപ്പെടുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പീസോ ഇലക്ട്രിക് ക്രിസ്റ്റലുകളാണ് ഉള്ളത്. ശബ്ദതരംഗങ്ങള്‍ ഡയഫ്രത്തില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദവ്യതിയാനങ്ങള്‍മൂലം ഏറ്റക്കുറച്ചിലുള്ള വൈദ്യുതപ്രവാഹം ഉണ്ടാകുന്നു. ഡയഫ്രം ഇല്ലാത്ത മൈക്രോഫോണ്‍ ആണെങ്കില്‍ ശബ്ദതരംഗങ്ങള്‍ ക്രിസ്റ്റലില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദത്തിന് അനുസരിച്ചാണ് വൈദ്യുതി ഉണ്ടാകുന്നത്. ഹാം റേഡിയോകളിലും ടേപ്പ് റെക്കോഡറുകളിലുമാണ് ഇത്തരം മൈക്രോഫോണുകള്‍ ഉപയോഗിക്കുന്നത്. |
പാട്ടു പാടാനും... ![]() സംഗീതക്കച്ചേരികളിലും ആരാധനാലയങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന മൈക്രോഫോണാണ് ഡൈനാമിക് മൈക്രോഫോണ്‍. കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതും ചുറ്റുപാടുമുള്ള ശബ്ദം പിടിച്ചെടുക്കാത്തതുമാണ് ഇത്തരം മൈക്രോഫോണുകള്‍ ഉപയോഗിക്കാന്‍ കാരണം. ഒരു കാന്തികമണ്ഡലത്തില്‍ വെച്ചിരിക്കുന്ന കമ്പിച്ചുരുളാണ് ഡൈനാമിക് മൈക്രോഫോണിന്റെ പ്രധാന ഭാഗം. കമ്പിച്ചുരുളിനോടുകൂടി ഒരു ഡയഫ്രം ഘടിപ്പിച്ചിരിക്കും. ശബ്ദതരംഗങ്ങള്‍ തട്ടി ഡയഫ്രം ചലിക്കുമ്പോള്‍ കമ്പിച്ചുരുളും കാന്തികമണ്ഡലത്തില്‍ കമ്പനം ചെയ്യുന്നു. അപ്പോള്‍ ശബ്ദത്തിനനുസരിച്ച് വൈദ്യുതസിഗ്‌നലുകള്‍ കമ്പിച്ചുരുളില്‍ ഉണ്ടാകുന്നു. | ഇയര്‍ഫോണ്‍ ![]() കേഴ്‌വിശക്തിയില്ലാത്തവര്‍ ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതു കണ്ടിട്ടില്ലേ. അത്തരം മൈക്രോഫോണുകളാണ് കപ്പാസിറ്റര്‍ മൈക്രോഫോണ്‍ അഥവാ കണ്ടന്‍സര്‍ മൈക്രോഫോണ്‍. അല്പം അകലത്തിലായി ക്രമീകരിച്ചിട്ടുള്ള രണ്ടു ലോഹത്തകിടുകളാണ് കണ്ടന്‍സര്‍ മൈക്രോഫോണിന്റെ പ്രധാന ഭാഗം. ഈ ലോഹത്തകിടുകളില്‍ ഒരെണ്ണം പോസിറ്റീവ് ആയും മറ്റൊന്ന് നെഗറ്റീവായും ചാര്‍ജ് ചെയ്യപ്പെട്ടിരിക്കും. ഈ ലോഹപ്ലേറ്റുകള്‍ വൈദ്യുതോര്‍ജം സംഭരിച്ച് ഒരു കപ്പാസിറ്ററിന്റെ ധര്‍മം നിര്‍വഹിക്കുന്നു. മൈക്രോഫോണിനുള്ളില്‍ ശബ്ദതരംഗങ്ങള്‍ക്കഭിമുഖമായി സ്ഥിതിചെയ്യുന്ന മുന്‍വശത്തെ അയവുള്ള പ്ലേറ്റ് ഡയഫ്രം ആയി പ്രവര്‍ത്തിക്കുന്നു. പുറകിലത്തെ പ്ലേറ്റ് ചലിക്കാന്‍ കഴിവില്ലാത്തതാണ്. അതിനാല്‍ ശബ്ദതരംഗങ്ങള്‍ മുന്‍വശത്തെ പ്ലേറ്റിനെ കമ്പനം ചെയ്യിക്കുന്നു. ഇത് കപ്പാസിറ്ററില്‍ നിന്നുള്ള വൈദ്യുതിയുടെ വ്യതിയാനത്തിന് കാരണമാകുന്നു. | ചാനലുകളിലെ കുഞ്ഞന്‍ ![]() മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖസംഭാഷണങ്ങള്‍ നടത്തുമ്പോള്‍ വസ്ത്രത്തില്‍ പതിച്ച് ഉപയോഗിക്കുന്ന മൈക്രോഫോണുകള്‍ കണ്ടിട്ടില്ലേ? പ്രേക്ഷകരോ ശ്രോതാക്കളോ അറിയാതെതന്നെ വളരെ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ചെറിയൊരു മൈക്രോഫോണ്‍ ആണ് കോളര്‍ മൈക്ക് എന്നറിയപ്പെടുന്ന ഷെവലിയര്‍ മൈക്രോഫോണ്‍. |
കൂടുതല്‍ വിശ്വസിക്കാവുന്നത് ![]() ശബ്ദതരംഗങ്ങള്‍ ഡയഫ്രത്തില്‍ വന്ന് തട്ടുമ്പോഴുള്ള പ്രകാശതീവ്രത അനുസരിച്ച് ഏറ്റക്കുറച്ചിലുള്ള വൈദ്യുതി ഉണ്ടാകുന്നു. ഏറ്റവും കൂടുതല്‍ വിശ്വാസ്യത ഉള്ള മൈക്രോഫോണ്‍ ആണിത്. ഇവ വൈദ്യുത കാന്തിക റേഡിയോ ആക്ടീവ് മണ്ഡലങ്ങളുമായി പ്രവര്‍ത്തിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. |