ആരും അപരിചിതരല്ല!


നമുക്ക് പരിചയമില്ലാത്ത അഞ്ചോ ആറോ പേരെ അടുത്തു വിളിച്ച് നിറത്തിലും വലിപ്പത്തിലും ഒരുപോലുള്ള ഓരോ കവറുകളും ഒരുപോലുള്ള ഓരോ വെള്ളക്കടലാസു തുണ്ടുകളും നല്‍കുക.
ഓരോരുത്തരും അവരവരുടെ പേര് മാന്ത്രികന്‍ കാണാതെ എഴുതി കടലാസ് അവരവരുടെ കൂടുകളിലാക്കാന്‍ പറയണം. അതു കഴിഞ്ഞാല്‍ മറ്റൊരാളെ വിളിച്ച് ആ കൂടുകള്‍ വാങ്ങി ചീട്ടു കശക്കുന്നതു പോലെ ഇടകലര്‍ത്തിയ ശേഷം മാന്ത്രികന് തിരിച്ചു നല്‍കാന്‍ പറയണം. അതു വാങ്ങി ഓരോന്നായി തുറന്നു പേരു വായിക്കുന്ന മാന്ത്രികന്‍ ആ പേരുകാരനെ കൃത്യമായി തിരിച്ചറിഞ്ഞ് കൈ കൊടുത്താല്‍ ആരും അത്ഭുതപ്പെടും! തീര്‍ച്ച.
സൂത്രം കേട്ടോളൂ:
ഇതിന്റെ ഗുട്ടന്‍സ് കേട്ടോളൂ. കവറില്‍ ആരും ശ്രദ്ധിക്കാത്ത ഒരു മൂലയ്ക്കായി പെന്‍സിലുപയോഗിച്ചു നേര്‍ത്ത തരത്തില്‍ 1,2,3,4,5 എന്നിങ്ങനെ എഴുതുക. ഈ ക്രമത്തിലാണ് കവറുകള്‍ വിതരണം ചെയ്യേണ്ടത്. അതായത് ആദ്യത്തെയാള്‍ക്ക് 1 എന്നെഴുതിയത്, രണ്ടാമത്തെയാള്‍ക്ക് 2 എന്നെഴുതിയത്... എന്നിങ്ങനെ. തിരിച്ചു വാങ്ങി കൂട് തുറക്കുന്നതിനു മുമ്പ് കവറിലെ നമ്പറിലേക്ക് ഒളിഞ്ഞു നോക്കുക. പിന്നെ ആളെ തിരിച്ചറിയാന്‍ വിഷമമില്ലല്ലോ.
അടുത്ത ലക്കത്തില്‍ അങ്കിള്‍ മറ്റൊരു തകര്‍പ്പന്‍ ഐറ്റവുമായി വരും. കാത്തിരുന്നോളൂ...

സ്വന്തം മാജിക് അങ്കിള്‍