ശ്രാവണ ബലഗോള!

കര്‍ണാടകയിലെ ഹാസ്സന്‍ ജില്ലയിലാണ് ശ്രാവണ ബലഗോള. ഹാസ്സന്‍ റെയില്‍വേസ്റ്റേഷനില്‍നിന്നും 51 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രാവണ ബലഗോളയിലെത്താം.
ബല്‍ (വെളുപ്പ്), കോള (തടാകം) എന്നീ രണ്ടു കന്നഡ വാക്കുകളില്‍ നിന്നാണ് ശ്രാവണബലഗോള എന്ന പേരുണ്ടായിട്ടുള്ളത്. പേരു സൂചിപ്പിക്കും പോലെ മനോഹരമായ ഒരു തടാകമുണ്ട് ശ്രാവണ ബലഗോളയില്‍.
ഈ തടാകത്തോട് ചേര്‍ന്നാണ് ചന്ദ്രഗിരിക്കുന്നും വിന്ധ്യാഗിരിക്കുന്നും. ചന്ദ്രഗിരിക്കുന്നില്‍ നമുക്ക് ധാരാളം സംന്യാസികളെയും തീര്‍ത്ഥാടകരെയും കാണാം.
ശ്രാവണ ബലഗോളയിലെ ഒരു പ്രധാന കാഴ്ച എന്താണെന്നല്ലേ? ഗോമദേശ്വര പ്രതിമ തന്നെ! ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമകളിലൊന്നാണിത്. ആ പ്രതിമ കാണാനായി വിന്ധ്യാഗിരിയിലേക്കാണ് നമ്മള്‍ പോകുന്നത്.

17 മീറ്ററോളം ഉയരത്തിലാണ് ഈ പ്രതിമയുള്ളത്. ഇതിന്റെ ഏറ്റവും താഴെയായി കന്നഡയിലും തമിഴിലും പുരാതന ലിപിയിലെഴുതിയ സ്തുതിവാചകങ്ങള്‍ കാണാം. ഇത്തരം സ്തുതിഗീതങ്ങള്‍ ചന്ദ്രഗിരിക്കുന്നില്‍നിന്നും വിന്ധ്യാഗിരിക്കുന്നില്‍ നിന്നും ധാരാളം കണ്ടെടുത്തിട്ടുണ്ട്. കന്നഡ ഭാഷയുടെ സ്വഭാവവും വളര്‍ച്ചയും പഠിക്കാന്‍ ഈ പുരാതന രേഖകള്‍ ഗവേഷകര്‍ക്ക് വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്.
ഗോമദേശ്വര പ്രതിമയുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഒരാഘോഷം നടക്കാറുണ്ട് ഇവിടെ. അതാണ് മഹാമസ്തകാഭിഷേകം. പന്ത്രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഇത് നടക്കാറുള്ളത്. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ ഒന്നിച്ചുകൂടി ആഘോഷത്തില്‍ പങ്കെടുക്കും. 1,800 വര്‍ഷം പഴക്കമുള്ള ഗോമദേശ്വര പ്രതിമയെ പാല്‍, തൈര്, നെയ്യ്, ചന്ദനം, സ്വര്‍ണനാണയങ്ങള്‍ എന്നിവകൊണ്ട് കുളിപ്പിക്കുന്നതാണ് ചടങ്ങ്.
സ്‌നേഹത്തോടെ
പിക്കും നിക്കും.