എഴുതി നല്‍കും മുമ്പേഅറിയുന്ന മാന്ത്രികന്‍

ഗണിതവുമായി ബന്ധപ്പെട്ട ഇന്ദ്രജാലങ്ങള്‍ കൂട്ടുകാര്‍ക്ക് ഏറെ ഇഷ്ടമായിരിക്കുമല്ലോ. ഗണിതത്തില്‍ മാജിക്കിന്റെ മേമ്പൊടി ചേര്‍ത്ത നല്ലൊരു പ്രവചനവിദ്യ കൂടി പഠിച്ചോളൂ.
ഇത്തവണ നന്നായി ഒട്ടിച്ച ഒരു 'പ്രവചനക്കവര്‍' എല്ലാവരും കാണ്‍കെ ഭിത്തിയില്‍ കെട്ടിത്തൂക്കിയിരിക്കുകയാണ്. അഞ്ചിഞ്ച് നീളവും മൂന്നിഞ്ച് വീതിയുമുള്ള ഒരു നോട്ട് പാഡിന്റെ ആദ്യ പേജില്‍ കാഴ്ച്ചക്കാരിലെ അഞ്ചു പേരെക്കൊണ്ട് ഒന്നിനടിയില്‍ മറ്റൊന്നായി അഞ്ചു സംഖ്യകള്‍ എഴുതിക്കുകയാണ് മാന്ത്രികന്‍ ചെയ്യേണ്ടത്.തുടര്‍ന്ന് ഈ അഞ്ചു സംഖ്യകളുടെയും തുക അടിയിലായി എഴുതുന്നതിന് നോട്ട്പാഡ് ആറാമനായ മറ്റൊരാളെ ഏല്‍പ്പിക്കണം. അദ്ദേഹം എഴുതിയ തുക എല്ലാവരും കേള്‍ക്കെ വായിക്കുക.
ഇനി കാണികളില്‍ മുതിര്‍ന്ന ഒരാളോട് (ഗണിതശാസ്ത്ര അധ്യാപകന്‍ തന്നെയായിക്കോട്ടെ) കെട്ടിത്തൂക്കിയിരിക്കുന്ന പ്രവചനക്കവര്‍ പൊട്ടിച്ചു വായിക്കുവാന്‍ ആവശ്യപ്പെടുക.
അദ്ദേഹം അത് വായിക്കുമ്പോള്‍ തന്നെ മാന്ത്രികന് കൈയടി ലഭിക്കും. കാരണം, അഞ്ചു വ്യത്യസ്ത ആള്‍ക്കാര്‍ എഴുതിയ തുകയും മാന്ത്രികന്‍ മുന്‍കൂര്‍ കെട്ടിത്തൂക്കിയ പ്രവചനസംഖ്യയും ഒന്നായിരിക്കും. എന്തായിരിക്കും ഇതിന്റെ സൂത്രം?
സ്വന്തം മാജിക് അങ്കിള്‍
മാജിക്കിന്റെ രഹസ്യമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക