മനസ്സിലുള്ളത്.. ചീട്ടില്‍

അങ്കിള്‍ ഇതാ കൂട്ടുകാരിലൊരാള്‍ക്ക് ഒരു പെട്ടി ചീട്ടുകള്‍ നല്‍കുകയാണ്. പിന്നെ ഒരു കുറിപ്പെഴുതി അത് കവറിലിട്ട് മറ്റൊരു കൂട്ടുകാരനും നല്‍കുന്നു. ചീട്ടുകള്‍ കിട്ടിയ കൂട്ടുകാരന്‍ അങ്കിള്‍ പറഞ്ഞ പ്രകാരം അത് നന്നായി കശക്കി. എന്നിട്ടോ? ചീട്ടുകളെ ജോഡിയായി എടുക്കണം. അങ്ങനെ എടുക്കുമ്പോള്‍ അവയില്‍ ചുവപ്പ് ഒരിടത്തും, കറുപ്പ് മറ്റൊരിടത്തും, വെവ്വേറെ കിട്ടിയവ മൂന്നാമതൊരിടത്തും അടുക്കിവെക്കുന്നു.
ഇനിയാണ് അങ്കിളിന്റെ ചോദ്യം: ''ആദ്യത്തെ രണ്ട് അട്ടികളിലേയും ചീട്ടുകളുടെ എണ്ണം എത്ര വീതമാണ്?''
ആ കൂട്ടുകാരന്‍ എണ്ണിനോക്കി പറഞ്ഞു: ''16 കറുപ്പും 12 ചുവപ്പും.''
ഇതിനുശേഷം മറ്റേ കൂട്ടുകാരന്റെ കൈയിലെ കവര്‍ തുറന്നു വായിച്ചപ്പോഴല്ലേ രസം: 'ചീട്ടുകള്‍ തമ്മിലുള്ള വ്യത്യാസം: 4' എന്ന് അതില്‍ എഴുതിയിരിക്കുന്നു! അദ്ഭുതം തന്നെ, അല്ലേ?
ഇതിന്റെ സൂത്രമെറിയേണ്ടേ...?

ചീട്ടുകള്‍ തുല്യമാണ് എന്നാണ് പ്രവചിക്കേണ്ടതെങ്കിലോ? എടുത്ത ചീട്ടുകള്‍ തിരിച്ചുവയ്ക്കാനും മറക്കരുത്! എന്താ ട്രിക് പിടികിട്ടിയില്ലേ?
അടുത്ത ആഴ്ച അങ്കിള്‍ മറ്റൊരു ഐറ്റവുമായി വരും, കാത്തിരുന്നോളൂ.
സ്വന്തം മാജിക് അങ്കിള്‍