പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍
രാജ്യത്തെ ഓരോ പോസ്റ്റ് ഓഫീസിനെയും തിരിച്ചറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തുകളുടെ അഡ്രസില്‍ അവസാനം ആറ് അക്കമുള്ള ഒരു നമ്പര്‍ കണ്ടിട്ടില്ലേ അതാണ് പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ അഥവാ പിന്.എട്ട് പോസ്റ്റല്‍ സോണുകളാണ് ഇന്ത്യയിലുള്ളത്. പിന്‍കോഡിലെ ഒന്നാമത്തെ അക്കം ഇത് ഏത് സോണിലാണെന്ന് സൂചിപ്പിക്കുന്നു. രണ്ടാമത്തെ അക്കം ഉപമേഖലയെയും മൂന്നാമത്തെ അക്കം സോര്‍ട്ടിങ് ജില്ലയെയും നാലാമത്തേത് തപാല്‍ റൂട്ടിനെയും അഞ്ച്, ആറ് അക്കങ്ങള്‍ അതത് റൂട്ടിലെ തപാല്‍ ആപ്പീസിനെയും കാണിക്കുന്നു.
പോസ്റ്റ് കോഡ് സമ്പ്രദായം നടപ്പിലാക്കിയ ആദ്യത്തെ രാജ്യം ജര്‍മനിയാണ്, കൊല്ലം 1941. ഇന്ത്യയില്‍ പോസ്റ്റ്കോഡ് സമ്പ്രദായം നിലവില്‍ വരുന്നത് 1972 ആഗസ്ത് 15നാണ്.