
കാല്‍നൂറ്റാണ്ടായി ക്യാമറയെ സന്തതസഹചാരിയാക്കിയ മധുരാജ്, മാതൃഭൂമിയിലെ ചീഫ് ഫോട്ടോഗ്രാഫറാണ്. വാര്‍ത്താ ചിത്രങ്ങളുടെ ലോകത്ത് തന്റെതായ സ്ഥാനം പകുത്തെടുത്ത മധുരാജിന്റെ ചിത്രങ്ങളിലൂടെയാണ് എന്‍ഡോസള്‍ഫാന്റെ ഭയാനകമായ മുഖം ജനമറിഞ്ഞത്. വാര്‍ത്താ ചിത്രങ്ങളില്‍ നിന്നും മാറി യാത്രാ ചിത്രങ്ങളുടെ വഴിയെ സഞ്ചരിക്കുകയാണ് അദ്ദേഹമിവിടെ. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി, ചിത്രങ്ങള്‍ക്ക് തത്വചിന്താപരമായ സമീപനം നല്‍കുന്നതാണ് മധുരാജിന്റെ രീതി. ട്രാവല്‍ ഫോട്ടോഗ്രാഫിയുടെ വിഭിന്നമായ ഏടുകളാണ് അദ്ദേഹത്തില്‍ നിന്നും പഠിക്കാനുള്ളത്...
പ്രകൃതിയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫറാണ് അജിത് അരവിന്ദ്. ലോകമെങ്ങും സഞ്ചരിക്കുകയും പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുള്ള നിശ്ചലഛായാഗ്രാഹകന്‍. ഫോട്ടോഗ്രാഫി രംഗത്തെ തന്റെ അറിവും അനുഭവവും അജിത് വായനക്കാരുമായി പങ്കുവെക്കുന്നു
ലെന്‍സ് തുറന്നടയുമ്പോള്‍ പതിയുന്ന ചിത്രത്തില്‍ തന്റെതായ ഒരു 'ടച്ച്' ഉണ്ടാവണമെന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീകൃഷ്ണന്. ബാല്യകാലം മുതല്‍ മുത്തുശ്ശന്റെ ഫോട്ടോസ്റ്റുഡിയോ കണ്ട് വളര്‍ന്ന അദ്ദേഹം, മാതൃഭൂമിയിലെത്തിയ ശേഷമാണ് ഫോട്ടോഗ്രാഫിയെ ഗൗരവമായെടുക്കുന്നത്. ഫോട്ടോഗ്രാഫി രംഗത്ത് വാങ്മായ വാര്‍ത്താ ചിത്രങ്ങളിലൂടെ തന്റേതായ ഒരിടം മുരളി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി മാതൃഭൂമിയിലുള്ള മുരളി ഇപ്പോള്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലാണ്. ഇന്ത്യന്‍ ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ബെറ്റര്‍ ഫോട്ടോഗ്രാഫിയുടെ ബെസ്റ്റ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്ക്കാരം, സ്പോര്‍ട്സ് കൗണ്‍സില്‍ പുരസ്ക്കാരം, ഫോട്ടോ ജേണലിസ്റ്റ് പുരസ്ക്കാരം എന്നിവ ഇതിനോടകം മുരളീകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. ട്രാവല്‍ ഫോട്ടോഗ്രാഫിയെ ഏറെ സ്നേഹിക്കുന്ന ഈ ഫോട്ടോഗ്രാഫര്‍ക്ക് ഒരു ഭൂപ്രദേശത്തിന്റെ തനതായ ഭാവങ്ങള്‍ പകര്‍ത്താനാണ് താത്പര്യം. ചിത്രമെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് ഫ്രേയ്മിലും പിന്നെ ലൈറ്റിങ്ങിലുമാണ്.
ജയേഷിന്റെ ക്യാമറക്കണ്ണുകള്‍ ഇമചിമ്മാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. സെനിത്, മിനോള്‍ട്ട എന്നീ ഫിലിം ക്യാമറകളിലാണ് തുടക്കം. ഫ്രീലാന്സായിരുന്നു ആദ്യം പിന്നീട് ന്യൂസ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. 2009ലാണ് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്നത്. ഇപ്പോള്‍ കോഴിക്കോട് ജോലിചെയ്യുന്നു. ദൃശ്യങ്ങള്‍ ഫ്രേയിമിലേക്ക് പകര്‍ത്തുമ്പോള്‍ അതിന്റെ സ്വഭാവികത നിലനിര്‍ത്താനാണ് ജയേഷ് ശ്രമിക്കാറുള്ളത്. എപ്പോഴും വ്യത്യസ്തമായ ആങ്കിളുകള്‍ തിരയുന്ന ഫോട്ടോഗ്രാഫറുടെ അനുഭവങ്ങളില്‍ നിന്ന്...
ഫോട്ടോഗ്രാഫി പഠനമെന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയാണ്. ഡിജിറ്റല്‍ യുഗത്തില്‍ ക്യാമറയില്ലാത്തവര്‍ അപൂര്‍വ്വമാണ്. എന്നാല്‍ ചിത്രമെടുക്കുകയെന്നത് ഒരു തപസ്യയാണ്. അതിന്റെ ഉള്ളറകള്‍ അറിയുകയെന്നത് അല്‍പ്പം ശ്രമകരവും. വായനക്കാര്‍ക്ക് സഹായകരമാകും വിധമുള്ള ഫോട്ടോഗ്രാഫി പഠന യാത്രകളാണിവിടെ. ചിത്രരഹസ്യങ്ങള്‍ തേടിയുള്ള യാത്രകള്‍...