
പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്ന് ഒരു ലക്ഷം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്
Posted on: 28 Oct 2007
ചേളന്നൂര്‍: ചേളന്നൂര്‍ മുതുവാട് എ.എല്‍.പി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ഇരുവള്ളൂര്‍ ജയചന്ദ്രന്‍ തന്റെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്നും ഒരു ലക്ഷം രൂപ വിദ്യാലയത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായം നല്‍കാന്‍ മാറ്റി വെച്ച് മറ്റ് അധ്യാപകര്‍ക്ക് ഒരു മാതൃകയായി. അതിനായി മുതുവാട് എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കി. പി.ടി.എ പ്രസിഡന്റ് കണ്ണങ്കാവില്‍ ശിവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്ര അയപ്പ് യോഗത്തിലാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. അദ്ദേഹം മാര്‍ച്ച് 31 നാണ് സ്‌കൂളില്‍ നിന്ന് വിരമിച്ചത്.





