
രണ്ട് വീടുകളില്‍ ഓണസമ്മാനമായി വെളിച്ചമെത്തി
Posted on: 04 Sep 2015
വടകര: വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ കൂട്ടായ്മയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് കിട്ടിയത് മറക്കാനാകാത്ത ഓണസമ്മാനം. കെ.എസ്.ഇ.ബി. ഓര്‍ക്കാട്ടേരി സെക്ഷനിലെ ജീവനക്കാരാണ് സ്വന്തം നിലയില്‍ വയറിങ് ജോലിചെയ്ത് രണ്ടു വീടുകളില്‍ തിരുവോണനാളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ഓര്‍ക്കാട്ടേരി മണപ്പുറത്തെ പോളാക്കുറ്റികുനി നാണി, വൈക്കിലശ്ശേരിയിലെ കൂടത്തില്‍ മീത്തല്‍ ശാരദ എന്നിവര്‍ക്കാണ് വൈദ്യുതി കിട്ടിയത്.സബ് എന്‍ജിനീയര്‍ പി.എന്‍.തിലകന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനം നടത്തിയത്. മുട്ടുങ്ങല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി.ഉത്രസേനനും പദ്ധതിക്ക് പിന്തുണയേകി. വീടുകളിലെ സ്വിച്ച് ഓണ്‍ കര്‍മം പി.എന്‍.തിലകന്‍ നിര്‍വഹിച്ചു. മുരളീധരന്‍, ഗണേഷ് കുമാര്‍, കുറുന്താനത്ത് രാജന്‍, സുരേഷ് ബാബു, രാജീവന്‍, വിനോദന്‍ എന്നിവര്‍ പങ്കെടുത്തു.





