goodnews head

ആഭ്യന്തരമന്ത്രി ഇടപെട്ടു; 16 കാരന്‍ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷപ്പെട്ടു

Posted on: 07 Aug 2015


തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ പതിനാറുകാരനെ മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്ന് രക്ഷിച്ചു. വ്യാഴാഴ്ച രാവിലെ മലയിന്‍കീഴ് സ്വദേശിനിയായ വീട്ടമ്മ തന്റെ മകനെ രണ്ടുദിവസമായി കാണാനില്ലെന്നും, കുട്ടി മയക്കുമരുന്നിന് അടിമയാണെന്നും അവനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി മന്ത്രിയുടെ വീട്ടിലെത്തി.

ഉടന്‍ തന്നെ പരാതി ഇന്റലിജന്‍സ് എ.ഡി.ജി.പി. എ.ഹേമചന്ദ്രന് കൈമാറി. പ്രാഥമികാന്വേഷണത്തിന് ശേഷം അദ്ദേഹം പരാതി നെടുമങ്ങാട് ഡിവൈ.എസ്.പി.ക്ക് കൈമാറി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിന്റെ പിടിയിലായിരുന്ന ഈ കുട്ടിയോടൊപ്പം മയക്കുമരുന്ന് കൈവശംവെച്ചിരുന്ന ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണത്തില്‍ ഈ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്ലൂസ്മവണ്ണിന് പ്രവേശനം കിട്ടിയെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്ന കുട്ടി സ്‌കൂളില്‍ പോകാറില്ലെന്ന് അമ്മ പറഞ്ഞു. ഈ കുട്ടിയുടെ മൂത്ത സഹോദരന്‍ മയക്കുമരുന്ന് കേസില്‍ ജയിലിലാണെന്നും അമ്മ മന്ത്രിയോട് പറഞ്ഞു.

 

 




MathrubhumiMatrimonial