
നഗരസഭയുടെ സഹായമില്ലാതെ തെരുവ് വിളക്ക് തെളിയിച്ച് നാട്ടുകാര്‍
Posted on: 23 May 2015
മധു.കെ

കോഴിക്കോട്: വടകരയിലെ പുതുപ്പണം ഭജനമഠത്തില്‍ വഴിവിളക്കുകള്‍ക്ക് തിളക്കം കൂടുതലാണ്. കെ.എസ്. ഇ.ബി.ക്ക് യാതൊരു ചെലവും ഇല്ലാതെയാണ് ഇവിടെ രാത്രിവിളക്കുകള്‍ കണ്ണു തുറക്കുന്നത്
പുതുപ്പണം ഭജനമഠത്തില്‍ തെരുവു വിളക്കുകള്‍ അനുവദിച്ച് കിട്ടാന്‍ ഏറെ പണിപ്പെട്ടു നാട്ടുകാര്‍. റസിഡന്റ്‌സ് അസോസിയേഷന്‍ ഇതിനായി പ്രയത്‌നിച്ചു ഒരുപാട് .
ഒരു വര്‍ഷം പരമാവധി 400 മീറ്ററില്‍ വിളക്ക് സ്ഥാപിക്കാനേ പഞ്ചായത്തിന് സാധ്യമാകൂ. അതും കെഎസ് ഇബി കനിഞ്ഞാല്‍.
ഈ സാഹചര്യത്തിലാണ് മൂന്നു കിലോമീറ്ററോളംദൂരത്ത് നാട്ടുകാര്‍ തന്നെ വഴിവിളക്ക് സ്ഥാപിച്ചത്. അസോസിയേഷന്‍ പോസറ്റ് നല്‍കി. ബള്‍ബും ഹോള്‍ഡറും തൊട്ട് മുഴുവന്‍ അനുബന്ധ സാമഗ്രികളും നല്‍കി. വൈദ്യുതി വീട്ടുകാര്‍ സ്വന്തം വീട്ടില്‍ നിന്ന് നല്‍കി. അങ്ങനെയാമിപ്പോള്‍ വീടുകള്‍ക്ക് മുന്നില്‍ വഴിവിളക്കുകള്‍ തെളിഞ്ഞു കത്തുന്നത്. 1850 രൂപയാണ് ഒരു വിളക്കുമരത്തിന് ചെലവ്. സായാഹ്നങ്ങളില്‍ ഓരോ വീട്ടുകാര്‍ക്കും സ്വന്തം സ്വിച്ചിടാം. റോഡില്‍ വെളിച്ചം വരും.അമ്പതോളം വഴിവിളക്കുകള്‍ ഇങ്ങനെ വീട്ടുകാര്‍ സ്വന്തം ചെലവില്‍ കത്തിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ സതീശന്‍ മാസ്റ്ററും സൂരജും പറഞ്ഞു. വൈദ്യുതി ബോര്‍ഡിനോ പഞ്ചായത്തിനോ ചെലവില്ലാതെ ജ്വലിക്കുന്ന വിളക്കുകള്‍ നാട്ടികാരുടെ കൂട്ടായ്മയുടെ കൂടി പ്രതീകമാണ് നക്ഷത്രങ്ങള്‍ക്ക് താഴെ മാനത്ത് സിഎഫ്എല്‍ വിളക്കുകള്‍ തെളിയുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് സ്ത്രീകളാണ് വീട്ടമ്മയും അധ്യാപികയുമായ മീര ടീച്ചര്‍. രാത്രി പത്തു മണി വരെയെങ്കിലും ആരുടേയും സഹായം കൂടാതെ ഞങ്ങള്‍ക്ക് സ്വന്തം വഴികളില്‍ സ്വസ്ഥമായി നടക്കാം. വിളക്ക് വന്നതോടെ ഏതെങ്കിലും സാമൂഹിക വിരുദ്ധര്‍ വഴിയെ താവളമാക്കുമെന്ന പേടിയും വേണ്ട ടീച്ചര്‍ പറഞ്ഞു. അങ്ങനെ നാടിന് ധൈര്യം പകരുകയാണ് പുതുപ്പണത്തെ വഴിവിളക്കുകള്‍.





