നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിന് ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ.
Posted on: 05 May 2015
കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലുള്‍പ്പെട്ട ഉതുപ്പ് വര്‍ഗീസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ. ഹൈക്കോടതിയില്‍ പത്രിക നല്‍കി. ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സി.ബി.ഐ.യുടെ ഈ വിശദീകരണം. ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ പങ്കാളിയാണ് ഉതുപ്പ് വര്‍ഗീസെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് സി.ബി.ഐ. അറിയിച്ചിട്ടുള്ളത്. റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ നിന്ന് 19,500 രൂപ വാങ്ങാനാണ് അനുമതിയുള്ളതെന്നിരിക്കെ 19.5 ലക്ഷം രൂപ വാങ്ങി. കണക്കില്‍ക്കവിഞ്ഞ സമ്പാദ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മത്സരത്തിന്റെ ഭാഗമായി കള്ളക്കേസുണ്ടാക്കിയതാണെന്ന് കരുതാനാവില്ലെന്നും സി.ബി.ഐ. പറയുന്നു.