Crime News

ഒരു കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Posted on: 04 Mar 2015





49
മുണ്ടക്കയം: ഇടനിലക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ തമിഴ്‌നാട് സ്വദേശി ഒരു കിലോ കഞ്ചാവുമായി പിടിയില്‍. കമ്പം സ്വദേശി കുമരേശനെ(48) യാണ് മുണ്ടക്കയം എക്‌സൈസ് സംഘം പിടികൂടിയത്. പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന് കിലോകണക്കിന് കഞ്ചാവ് ഇടനിലക്കാര്‍ക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനി. ചൊവ്വാഴ്ച 9.30ന് മുണ്ടക്കയം ബസ്സ്റ്റാന്‍ഡില്‍ വെച്ചാണ് കുമരേശനെ പിടികൂടിയത്. കോട്ടയത്തേക്ക് പോകും വഴിയാണ് ഇയാള്‍ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ കുമളിയില്‍ നിന്ന് വന്ന ബസ്സില്‍ നിന്നാണ് കുമരേശനെ പിടികൂടുന്നത്. ഇയാളെ പിടികൂടിയശേഷം കഞ്ചാവ് വാങ്ങാനെത്തുന്ന സംഘത്തെ കുടുക്കാനായി എക്‌സൈസ് സംഘം വിരിച്ച വലയില്‍ നിന്ന് ഇടപാടുകാര്‍ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ വേഷപ്രച്ഛന്നരായി നിലയുറപ്പിച്ചു. കോട്ടയത്തിന് പോകാനായി 9.30ന് ബസ് സ്റ്റാന്‍ഡിലെത്തിയ കുമരേശനെ എക്‌സൈസ് സംഘം ബസ്സില്‍നിന്ന് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് ചെറുബാഗിലായി സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവും കണ്ടെടുത്തു. വിദ്യാര്‍ത്ഥികളാണ് പ്രധാന ഇടപാടുകാരെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എ.ഇ.ഐ. മുഹമ്മദ് ഹനീഫ, പി.ഒ.മാരായ ടി.സബിന്‍, എ.കെ.വിജയന്‍, സി.ഇ.ഒ.മാരായ സുരേഷ് കുമാര്‍, നജീബ്, നസീബ്, രാജീവ്, സന്തോഷ് കുമാര്‍, റെജി കൃഷ്ണന്‍, കെ.നവാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 




MathrubhumiMatrimonial