Crime News

രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Posted on: 02 Mar 2015


മഞ്ചേരി: രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ മഞ്ചേരി പോലീസിന്റെ പിടിയിലായി.
കാരക്കുന്ന് കാരയില്‍ സജീവ് (34), പരപ്പനങ്ങാടി നെടുവ മീനത്തുള്ളി പുരയ്ക്കല്‍ അബ്ദുള്‍കലാം (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നിലമ്പൂര്‍ റോഡില്‍ ആളൊഴിഞ്ഞകെട്ടിടത്തില്‍ നിന്നാണ് ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. മഞ്ചേരി പരിസരത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികള്‍ കഞ്ചാവുവിറ്റിരുന്നതായി പോലീസ് പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് വാങ്ങിക്കുന്നത്. രണ്ടാഴ്ച മുമ്പ് അഞ്ചുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായിരുന്നു. കിലോക്കണക്കിന് കഞ്ചാവ് ആളൊഴിഞ്ഞകെട്ടിടങ്ങളിലും മലമ്പ്രദേശങ്ങളിലും എത്തിച്ചശേഷം ചെറിയപൊതികളിലാക്കി വില്പന നടത്തുകയാണ്. വേട്ടേക്കോട് റബ്ബര്‍തോട്ടത്തിനുള്ളിലെ കെട്ടിടമാണ് ഇതിനായി പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സജീവന്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ മറ്റൊരു കഞ്ചാവുകേസിലും പ്രതിയാണ്. മഞ്ചേരി സി.ഐ. സണ്ണി ചാക്കോ, അഡീഷണല്‍ എസ്.ഐ വേലായുധന്‍കുട്ടി, എ.എസ്.ഐ രവീന്ദ്രനാഥ്, സി.പി.ഒമാരായ അഷ്‌റഫ്, അശോക് കുമാര്‍, സുരേഷ്ബാബു, സജ്ജീവ് കുമാര്‍, പ്രശാന്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

 




MathrubhumiMatrimonial