Crime News

അങ്കണ്‍വാടികെട്ടിടത്തിനുവേണ്ടി മണ്ണെടുത്ത വാഹനങ്ങള്‍ പിടിച്ചെടുത്തു

Posted on: 02 Mar 2015


കടമ്പനാട്: അങ്കണ്‍വാടികെട്ടിടത്തിനുവേണ്ടി സ്വകാര്യവ്യക്തിനല്‍കിയ വസ്തുവില്‍നിന്ന് മണ്ണുമാറ്റിയ ജെ.സി.ബി.യും ടിപ്പറും പോലീസ് പിടിച്ചെടുത്തു. മണ്ണടി കന്നിമല കരിങ്കല്‍ ക്വാറിക്കുസമീപം സ്വകാര്യവ്യക്തിനല്‍കിയ സ്ഥലത്തുനിന്ന് മണ്ണുമാറ്റുന്നതിനിടെയാണ് വാഹനങ്ങള്‍ ഏനാത്ത് പോലീസ് പിടികൂടിയത്.
കൊണ്ടുവിളപ്പടി അങ്കണ്‍വാടി ക്വാറിക്കുസമീപം പ്രവര്‍ത്തനം ആരംഭിച്ചാല്‍ പാറമടയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുകണ്ട് ക്വാറിമാഫിയ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അങ്കണ്‍വാടികെട്ടിടം പണി തടസ്സപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അങ്കണ്‍വാടികെട്ടിടനിര്‍മാണം തടസ്സപ്പെടുത്തുന്ന ക്വാറിമാഫിയക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial