തണ്ണിക്കടവില്‍ മാവോവാദികള്‍ നാട്ടുകാര്‍ക്ക് സ്റ്റഡിക്ലാസ് നല്കി
Posted on: 01 Mar 2015
എടക്കര: തണ്ണിക്കടവിലെത്തിയ മാവോവാദികള്‍ മടങ്ങിയത് നാട്ടുകാര്‍ക്ക് ഒന്നരമണിക്കൂര്‍ സ്റ്റഡിക്ലാസ് നല്കിയശേഷം. തണ്ണിക്കടവ് കല്ലായിപൊട്ടി മലപ്പുറവന്‍ അഹമ്മദ്കുട്ടിയുടെ വീട്ടുമുറ്റത്ത് മുപ്പത്തിയഞ്ചോളം ആളുകള്‍ക്കാണ് ബുധനാഴ്ച ഇവര്‍ ക്ലാസെടുത്തത്.
സമീപവീടുകളിലെ സ്ത്രീകളും പുരുഷന്‍മാരുമാണ് ക്ലാസില്‍ പങ്കെടുത്തത്. വൈകിട്ട് അഞ്ചരയോടെ മാവോവാദികള്‍ അഹമ്മദ്കുട്ടിയുടെ വീട്ടിലെത്തി. സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അരമണിക്കൂറിനുശേഷം സംഘം മടങ്ങി. വിവരമറിഞ്ഞ് അഹമ്മദ്കുട്ടി, സഹോദരന്‍മാരായ അബു, സക്കീര്‍ എന്നിവരും സമീപവീടുകളിലെ ആളുകളുമെത്തി. ഇവരുടെ മുന്നിലേക്കാണ് ഏഴുമണിയോടെ ഒരു സ്ത്രീ ഉള്‍പ്പെട്ട നാലംഗസംഘം വീണ്ടുംവന്നത്. എല്ലാവരുടെയും ൈകയില്‍ തോക്കുണ്ടായിരുന്നു. സംഘനേതാവ് മലയാളത്തിലാണ് സംസാരിച്ചത്.
കോര്‍പറേറ്റുകള്‍ നാടുഭരിക്കുന്നതാണ് രാജ്യംനേരിടുന്ന വലിയ ഭീഷണിയെന്നും ഭരണകര്‍ത്താക്കളില്‍ അധികവും അഴിമതിക്കാരാണെന്നും ഇവര്‍ പറഞ്ഞു.
നിരവധി ലഘുലേഖകള്‍ ഇവിടെ വിതരണംചെയ്തു. സമീപ വീടുകളില്‍നിന്ന് അരിയും മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളും ശേഖരിച്ചാണ് സംഘം മടങ്ങിയത്.