githadharsanam

ഗീതാദര്‍ശനം - 200

Posted on: 10 Apr 2009

സി. രാധാകൃഷ്ണന്‍



അര്‍ജുന ഉവാച-

യോ/യം യോഗസ്ത്വയാ പ്രോക്തഃ
സാമ്യേന മധുസൂദന
ഏതസ്യാഹം ന പശ്യാമി
ചഞ്ചലത്വാത് സ്ഥിതിം സ്ഥിരാം

അല്ലയോ മധുസൂദനാ, സമബുദ്ധിയെ മുന്‍നിര്‍ത്തി ഈ ഏതൊരു യോഗം അങ്ങു പറഞ്ഞുവോ അതിന്റെ ഇളകാത്ത നിലനില്പിനെ മനസ്സിന്റെ ഇടര്‍ച്ച കാരണം എനിക്കു കാണാനാവുന്നില്ല.
മനുഷ്യമനസ്സിന്റെ ചഞ്ചലസ്വഭാവം ഇത്തരം സിദ്ധിക്ക് പ്രയാസമായും, അഥവാ വല്ല വിധേനയും അത് നൈമിഷികമായി ഉളവായാല്‍ത്തന്നെ സ്ഥിരമായി നില്‍ക്കുന്നതിന് തടസ്സമായും തീരില്ലേ എന്നാണ് സംശയം.
'പറയാനെളുപ്പമാണെങ്കിലും കൃഷ്ണാ ഇതൊക്കെ നടപ്പുള്ള കാര്യമാണോ?' എന്നുതന്നെ! 'മഹാജനാനാം മനം ഇളകിയ' എത്രയോ സന്ദര്‍ഭങ്ങള്‍ മഹാഭാരത കഥയില്‍ത്തന്നെ ഉണ്ടല്ലോ. ക്ഷിപ്രകോപികളായി ശാപം ചൊരിഞ്ഞവരും മാന്‍പേടയില്‍ കുഞ്ഞുണ്ടായവരും നൃത്തം കണ്ട് ഭ്രമിച്ചവരുമൊന്നും ചില്ലറക്കാരല്ലായിരുന്നു! മഹാന്മാരായ ഭീഷ്മദ്രോണാദികളില്‍പ്പോലും ഈ സമഭാവന വിളഞ്ഞുമില്ല!

(തുടരും)



MathrubhumiMatrimonial