githadharsanam

ഗീതാദര്‍ശനം - 193

Posted on: 03 Apr 2009

സി. രാധാകൃഷ്ണന്‍



യതോ യതോ നിശ്ചരതി
മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമൈ്യതത്
ആത്മന്യേവ വശം നയേത്

ഉറയ്ക്കാതെ ഇളകിക്കൊണ്ടിരിക്കുന്ന മനസ്സ് ഏതേതിലേക്ക് പുറപ്പെടുന്നുവോ അതില്‍ നിന്നോരോന്നില്‍ നിന്നും (അപ്പപ്പോള്‍) അതിനെ കടിഞ്ഞാണിട്ടു പിടിച്ച് ആത്മാവിന്റെ വശത്തേക്കുതന്നെ നയിക്കണം.
നിയന്ത്രണമില്ലാത്ത മനസ്സ് ചഞ്ചലവും അസ്ഥിരവുമാണ്. ഒരു ഉപാധിയെയും ആശ്രയിക്കാതെ കഴിയാന്‍ അതിന് വിഷമമാണ്. ഏതെങ്കിലും ഒരു കാര്യത്തില്‍ ഏകാഗ്രമായിഏറെ നേരം നില്ക്കാനോ എത്ര സുചിന്തിതമായ തീരുമാനത്തിലും തീര്‍ത്തും ഉറച്ചുനില്‍ക്കാനോ അതിന് ശീലമില്ല. ഈ കഴിവുകള്‍ ഉണ്ടായേ യോഗപരിശീലനം നടക്കൂ. ഉണ്ടാക്കാന്‍ ഉപായം പറഞ്ഞുതരുന്നു. പോകുന്നേടത്തുനിന്നൊക്കെ അപ്പപ്പോള്‍ പിടിച്ച് തിരികെ കൊണ്ടുവരിക. കൊണ്ടുവരുന്നത് ആത്മാവിന്റെ അധീനതയിലേക്കാവണം. ഈ പരിശീലനം തുടര്‍ന്നുകൊണ്ടിരുന്നാല്‍ പിന്നെപ്പിന്നെ അവിടെ നില്‍ക്കാന്‍ മനസ്സ് സന്നദ്ധമാവും.
എല്ലാ ആര്‍ത്തികളും ഒരുപോലെ ഒഴിവാക്കപ്പെടണമെന്നുകൂടി അറിയണം. യോഗം പോലും പെട്ടെന്നു ശീലിക്കാനുള്ള ആര്‍ത്തിയും ആര്‍ത്തിതന്നെ!
(തുടരും)



MathrubhumiMatrimonial