marpappa

അപ്രതീക്ഷിതം നാടകീയം ലാറ്റിനമേരിക്കയുടെ നിയോഗം

Posted on: 14 Mar 2013



വത്തിക്കാന്‍ സിറ്റി: തീര്‍ത്തും അപ്രതീക്ഷിത മായാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യമാര്‍ പ്പാപ്പയായി കര്‍ദ്ദിനാള്‍ ബെര്‍ഗോഗ്ലിയോ തിരഞ്ഞെടുക്കപ്പെട്ടത്. റോമന്‍ കത്തേലിക്കാ സഭയുടെ ബ്യൂണസ് അയേര്‍സിലെ കര്‍ദ്ദിനാള്‍. 78കാരനായ ഇദ്ദേഹം 2001ലാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.1998മുതല്‍ ബ്യൂണസ് അയേര്‍സിലെ ആര്‍ച്ച് ബിഷപ്പായിരുന്നു.
ഇറ്റലിയിലെ റെയില്‍വെ തൊഴിലാളിയുടെ അഞ്ചുമക്കളില്‍ ഒരാളായി ജനിച്ചു.സെമിനാരി പഠനത്തിന് ശേഷം 1958ല്‍ സൊസൈററി ഓഫ് ജീസസില്‍ ചേര്‍ന്നു.തത്വശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി.ജര്‍മനിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. വിവിധകേളേജുകളില്‍ മനശാസ്ത്രവും സാഹിത്യവും പഠിപ്പിച്ചു.1969 ഡിസംബര്‍ 13ന് പുരോഹിതനായി അവരോധിക്കപ്പെട്ടു.
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് 2001ല്‍ ജോര്‍ജ്ജ് മരിയോ ബെര്‍ഗോഗ്ലിയോവിനെ വത്തിക്കാനിലേക്ക് കൊണ്ടുവന്നത്.റോമിലെ സെയിന്റ് റോബര്‍ട്ട് ബെല്ലാര്‍മിനോ ദേവാലയത്തിന്റെ കര്‍ദ്ദിനാളായി നിയമിക്കുകയും ചെയ്തു.
കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഒട്ടേറെ ഭരണപരമായ ചുമതലകള്‍ വഹിച്ച അദ്ദേഹം ആശയപരമായി ഉത്പതിഷ്ണുവായാണ് അറിയപ്പെടുന്നത്. വിനയാന്വിതമായ പെരുമാറ്റം,സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഇദ്ദേഹത്തെ വ്യത്യസ്തനാക്കി.ആഢംബരവാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ യാത്രകള്‍.തനിക്കാവശ്യമുള്ള ഭക്ഷണം സ്വയം പാചകം ചെയ്യുകയായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.
ജോണ്‍പോള്‍ രണ്ടാമനുശേഷം പാപ്പയാകും എന്ന് കരുതപ്പെട്ടിരുന്ന ജോര്‍ജ്ജ് മരിയോ ബെര്‍ഗോഗ്ലിയോ ബെനഡിക്ട് 16ാമനെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ റാറ്റ് സിങ്ങര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ബെനഡിക്ട് 16ാമന്‍ മാര്‍പ്പാപ്പയായ കോണ്‍ക്ലേവിനുശേഷം അദ്ദേഹം വന്‍ ഭൂരിപക്ഷത്തോടെ 2005ല്‍ അര്‍ജന്റീനയുടെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.2008ല്‍ ഇതേ സ്ഥാനത്ത് വീണ്ടും അവരോധിതനായി.ഈ പദവിയില്‍ തുടരുമ്പോഴാണ് കത്തോലിക്ക സഭയുടെ പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.



MathrubhumiMatrimonial