കുളൂര്‍ നാടകങ്ങള്‍ പനോരമയില്‍ ചലച്ചിത്രക്കാഴ്ചയായി
പ്രേംചന്ദ് Posted on: 23 Nov 2010
പനാജി: ജയപ്രകാശ് കുളൂരിന്റെ സംഗീതനാടകഅക്കാദമി പുരസ്‌കാരം നേടിയ നാടകങ്ങളെ ആസ്പദമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഐഡു ഒണ്‍ഡല ഐഡു' (ഓരഞ്ച് അഞ്ച്) ഇന്ത്യന്‍ പനോരമയില്‍ മലയാളിക്കാഴ്ചയായി മാറി. സിനിമ കന്നഡയിലാണെങ്കിലും വി.കെ പ്രകാശും കുളൂരും ഒന്നിച്ച ഈ ആദ്യചലച്ചിത്ര സംരംഭം മലയാളിക്കൂട്ടായ്മയുടെ മറ്റൊരു മുഖമാണ് സമ്മാനിച്ചത്. സിനിമയെടുക്കാനുള്ള ഒരു യുവാവിന്റെ വ്യഗ്രതയും അന്വേഷണങ്ങളും കെട്ടുകഥകളുടെ സഹായത്തോടെ ചലച്ചിത്രലോകത്തിന്റെ തന്നെ ഒരു തുറന്നുകാട്ടലാക്കി മാറ്റുകയാണ് സിനിമ ചെയ്യുന്നത്.
മലയാളി താരമായ നിത്യാമേനോനാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. പത്മപ്രിയ ഒരു സുപ്രധാനവേഷത്തില്‍ രംഗത്തുവരുന്നു. സിനിമക്കകത്ത് തന്നെ പല സിനിമകള്‍ ഒത്തുചേരുന്ന ഘടനയാണ് പ്രകാശിന്റെ സിനിമക്ക്.





